ADVERTISEMENT

സഹോദരനോടൊപ്പം വ്യവസായം നടത്തിവന്ന രവീന്ദ്രനാഥൻ നായർ 2 വർഷം കഴിഞ്ഞപ്പോൾ സ്വന്തമായി സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചു. ഉചിതമായൊരു പേരു കണ്ടെത്താൻ പരതി തുടങ്ങി. ഒരുദിവസം കടപ്പാക്കടയിൽ നിന്നു കൊച്ചുപിലാംമൂട്ടിലേക്ക് വരുന്നതിനിടയിൽ ഒരു ലോറി കണ്ണിൽപെട്ടു. അതിന്റെ പേര് വിജയലക്ഷ്മി. പെട്ടെന്ന് അതു മനസ്സിൽ ഉടക്കി. വിജയവും ലക്ഷ്മിയും. ധനത്തിന്റെ ദേവതയാണല്ലോ ലക്ഷ്മി ദേവി. അങ്ങനെ, 1957ൽ വിജയലക്ഷ്മി കാഷ്യു കമ്പനി സ്ഥാപിച്ചു. പേരു പോലെ തന്നെ അതു വിജയവും സാക്ഷാൽ ലക്ഷ്മിയുമായി മാറി.

 

കുറച്ചു വർഷം മുൻപു വരെ കേരളം, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലായി 115 ഓളം കശുവണ്ടി ഫാക്ടറികൾ, അരലക്ഷത്തോളം തൊഴിലാളികൾ വരെയായി ഉയർന്നു. ഇപ്പോൾ കേരളത്തിൽ ഫാക്ടറികൾ ഇല്ലെങ്കിലും ആന്ധ്രയിലും തമിഴ്നാട്ടിലുമായി 35 ഫാക്ടറികൾ. ഭാഗികമായി യന്ത്രവൽക്കരണം നടപ്പാക്കിയെങ്കിലും പതിനയ്യായിരത്തോളം തൊഴിലാളികൾ ഇപ്പോഴുമുണ്ട്. അന്നും ഇന്നും സംസ്ഥാന കശുവണ്ടി വികസന കോർപറേഷന് വിജയലക്ഷ്മി കാഷ്യു കമ്പനിക്കു ഉള്ളത്ര ഫാക്ടറിയോ തൊഴിലാളിയോ ഇല്ല.

 

ഉയരങ്ങളിൽ

 

ചലച്ചിത്ര രംഗത്ത് എന്ന പോലെ കശുവണ്ടി മേഖലയിലെ പ്രവർത്തനത്തിലൂടെയും ഒട്ടേറെ പുരസ്കാരങ്ങൾ തേടി വന്നു. കശുവണ്ടി പരിപ്പ് കൂടുതൽ കയറ്റുമതി ചെയ്തതിനുള്ള പുരസ്കാരം, കൂടുതൽ വരുമാന നികുതി അടച്ചതിനുള്ള പുരസ്കാരം, മികച്ച കയറ്റുമതിക്കുള്ള ദേശീയ പുരസ്കാരം തുടങ്ങിയ ലഭിച്ചു.തൊഴിലാളികൾക്ക് എല്ലാ കാലത്തും മിനിമം കൂലി, ഗ്രാറ്റുവിറ്റി, പിഎഫ് കൃത്യമായി നൽകിയിരുന്നു.

 

 75 ശതമാനത്തിലധികം മാർക്ക് നേടുന്ന കശുവണ്ടി തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പും മിടുക്കർക്ക് സൗജന്യ പഠനവും നൽകുമായിരുന്നു. ചികിത്സ ഉൾപ്പെടെ തൊഴിലാളികളുടെ ഏതാവശ്യത്തിനും രക്ഷാകർത്താവിനെ പോലെ ഒപ്പം നിൽക്കും.

 

‘തൊഴിലാളികൾ സേവനം ചെയ്യുന്നതു കൊണ്ടാണ് നമുക്ക് നേട്ടം ഉണ്ടാകുന്നത്. അത് മനസ്സിൽ ഉണ്ടാകണം. ലാഭത്തിന്റെ 10% സമൂഹത്തിനു തിരികെ നൽകണം’– ഇതാണ് അച്ഛൻ ‍ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുള്ളതെന്ന് മകൻ പ്രതാപ് നായർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com