ADVERTISEMENT

ബോളിവുഡ് സുന്ദരി കത്രീന കെയ്ഫിന്റെ നാല്‍പതാം പിറന്നാൾ ആഘോഷമാക്കി ഭർത്താവും നടനുമായ വിക്കി കൗശൽ. മാലി ദ്വീപിലായിരുന്നു പിറന്നാൾ ആഘോഷം. മാലി ദ്വീപിൽ നിന്നുള്ള മനോഹര ചിത്രങ്ങളും വിക്കി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. കത്രീനയുടെ സഹോദരൻ സെബാസ്റ്റ്യൻ ലോറെന്റ് മിഷേലും സഹോദരി ഇസെബെല്ലെ കെയ്ഫും ആഘോഷത്തിനെത്തിയിരുന്നു.

1983 ജൂലൈ 16ന് ഹോങ്കോങ്ങിലായിരുന്നു കത്രീന കൈഫിന്റെ ജനനം. ചെറുപ്പത്തില്‍ldതന്നെ മോഡലിങ്ങിലെത്തിയ കത്രീന 2003 ല്‍ ‘ബൂം’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 2005ല്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച ‘മെനെ പ്യാര്‍ ക്യൂം കിയ’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ സജീവമായി.

katrina-birthday

‘ബല്‍റാം വേഴ്‌സസ് താരാദാസി’ലൂടെ മലയാളത്തിലുമെത്തിയ താരം പിന്നീട് നമസ്‌തേ ലണ്ടന്‍, ധൂം 3, സിന്ദഗി ന മിലേഗി ദൊബാര, ഏക് ഥാ ടൈഗര്‍, സിങ് ഈസ് കിങ് തുടങ്ങി നിരവധി സിനിമകളിലൂടെ സൂപ്പര്‍ താരമായി ഉയര്‍ന്നു. ഇതിനിടെ ബോളിവുഡിലെ ഏറ്റവും മികച്ച നര്‍ത്തകിമാരില്‍ ഒരാളെന്ന വിശേഷണവും സ്വന്തമാക്കി. കത്രീന ചുവട് വച്ച ഷീലാ കി ജവാനി, ചിക്‌നി ചമേലി തുടങ്ങിയ ഗാനരംഗങ്ങള്‍ ഇന്ത്യയാകെ തരംഗം സൃഷ്ടിച്ചു.

2021 ൽ നടൻ വിക്കി കൗശലുമായി വിവാഹം. 40 വയസ്സ് പിന്നിടുമ്പോഴും സിനിമാരംഗത്ത് സജീവമാണ് താരം. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സല്‍മാൻ ഖാനൊപ്പമുള്ള ‘ടൈഗർ 3’യാണ് റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com