ADVERTISEMENT

മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ഇത്തവണ നടൻ ചെമ്പൻ വിനോദ് ആണ് ഈ ഹിറ്റ് കൂട്ടുകെട്ടിന് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക.

 

അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു േശഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ൈലല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുമില്ല. 

 

2019ൽ പൊറിഞ്ചു മറിയം ജോസിലൂടെ ജോഷി ശക്തമായ തിരിച്ചുവരവ് നടത്തി. 2022ൽ പാപ്പനിലൂടെ അടുത്ത ഹിറ്റും മലയാളത്തിനു സമ്മാനിച്ചു. ജോജു ജോർജ് നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ആന്റണിയാണ് ജോഷിയുടെ ഈ വർഷത്തെ റിലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com