ഒരു യുദ്ധരംഗത്തും കണ്ടിട്ടില്ലാത്ത തരത്തിൽ പേജറുകൾ വരെ പൊട്ടിത്തെറിച്ച് ആളുകൾ കൊല്ലപ്പെടുന്ന സംഭ്രമകരമായ വാർത്തകളാണ് ഇസ്രയേൽ– ഹിസ്ബുല്ല സംഘർഷത്തിൽ നാം കാണുന്നത്. ഇറാന്റെ ആശീർവാദത്തോടെ എൺപതുകളിൽ രൂപീകൃതമായ സമയം മുതൽ ഹിസ്ബുല്ലയുടെ പ്രധാന ശത്രു ഇസ്രയേലാണ്. പരസ്പരം ഇല്ലാതാക്കാനുള്ള കടുത്ത പോരാട്ടത്തിൽ ഹിസ്ബുല്ലയും ഇസ്രയേലും ചാവേർ ആക്രമണം, കാർ ബോംബ് സ്ഫോടനം, ഡ്രോൺ ആക്രമണം തുടങ്ങി അത്യാധുനിക മിസൈൽ വരെ പ്രയോഗിച്ച് കഴിഞ്ഞു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായതായിരുന്നു ആശയ വിനിമയത്തിനായി ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മരണങ്ങൾ സംഭവിച്ചത്. എന്നാൽ, ഇസ്രയേൽ ആദ്യമായിട്ടല്ല ഇത്തരത്തിൽ ആശയവിനിമയ ഉപകരണങ്ങൾ ആയുധമാക്കി മാറ്റിയതെന്നത് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ‘എൻജിനീയർ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഹമാസിന്റെ ബോംബ് നിർമാണ വിദഗ്ധൻ യാഹ്യ അയ്യാഷിനെ 1996 ജനുവരി 5ന് ഇസ്രയേൽ ഇന്റേണൽ സെക്യൂരിറ്റി ഏജൻസിയായ ‘ഷിൻബെത്’ കൊലപ്പെടുത്തിയത് മൊബൈൽ ഫോൺ സ്ഫോടനത്തിലൂടെയായിരുന്നു. 1972ലെ മ്യൂനിക്ക് ഒളിംപിക്സിൽ തങ്ങളുടെ കായിക താരങ്ങളെ വധിച്ച പദ്ധതിയുടെ സൂത്രധാരൻമാരിൽ ഒരാളെന്ന് ഇസ്രയേൽ ആരോപിക്കുന്ന ഡോ. മഹ്മൂദ് ഹംഷാരിയെ 1972ൽ ചാര സംഘടനയായ മൊസാദ് ലാൻഡ് ഫോണിൽ സ്ഥാപിച്ച ബോബ് വഴിയായിരുന്നു കൊലപ്പെടുത്തിയത്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com