ADVERTISEMENT

തിരുവനന്തപുരത്ത് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങി നടൻ ബിജു പപ്പനും കുടുംബവും. രാത്രി ഒരുമണിയോടെയാണ് വീട്ടിൽ വെള്ളം കയറാൻ തുടങ്ങിയതെന്നും വീട്ടിനുള്ളിൽ മുഴുവൻ വെള്ളം കയറിയ അവസ്ഥയിലാണെന്നും നടൻ മനോരമ ന്യൂസിനോടു പറഞ്ഞു. നാട്ടുകാർ വിളിച്ചുണര്‍ത്തിയപ്പോഴാണ് വെള്ളം വീട്ടിനുള്ളിൽ കയറിതായി അറിയുന്നതെന്നും സമീപത്തുള്ള എല്ലാ വീടുകളിലും അവസ്ഥ ഇതുതന്നെയാണെന്നും ബിജു പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വീടുകളിൽ വെള്ളം കയറിയ അവസ്ഥയാണ്. രണ്ട് ദിവസം നീണ്ടുനിന്ന അതിശക്തമായ മഴയാണ് പെട്ടന്നുളള ഈ അവസ്ഥയ്ക്ക് കാരണമായത്. കണ്ണൻമൂലയിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. താഴ്ന്നയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വീടുകളിൽ അടക്കം വെള്ളം കയറുന്ന നിലയിലാണ്.

ഇതാദ്യമായാണ് ഇത്തരത്തില്‍ വെള്ളം കയറുന്നതെന്നു തിരുവനന്തപുരം കണ്ണമ്മൂല സ്വദേശികൾ പറയുന്നു. ‘‘ഇത്തരമൊരു വെള്ളപ്പൊക്കം ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. പള്ളിച്ചൽ ഭാഗത്തുനിന്നുള്ള വയലുകളിൽനിന്നുള്ള വെള്ളം കുത്തിയൊഴുകുകയാണ്. റോ‍ഡു മുറിഞ്ഞു വെള്ളംപോകുന്നത് 25 വർഷത്തിനുശേഷമാണ് കാണുന്നത്’’– വെള്ളായണി സ്വദേശി പറഞ്ഞു.

English Summary:

Heavy rain floods Thiruvananthapuram town; several houses inundated | Onmanorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com