ആദ്യദിനം 5.39 കോടി; ‘നടികർ’ കലക്‌ഷൻ റിപ്പോർട്ട്
Mail This Article
ടൊവിനോ നായകനായെത്തി ജീൻ പോൾ ചിത്രം ‘നടികർ’ വാരിയത് 5.39 കോടി രൂപ. സിനിമയുടെ ആദ്യ ദിനത്തിലെ ആഗോള കലക്‌ഷനാണിത്. ഒരു ടൊവിനോ ചിത്രത്തിന് ഇതാദ്യമായാണ് റിലീസ് ദിനം ഇത്രയധികം ഉയർന്ന കലക്‌ഷൻ ലഭിക്കുന്നത്.
അതേസമയം മികച്ച പ്രതികരണമാണ് സിനിമയ്ക്കു തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ടൊവിനോയൊടക്കമുള്ളവരുടെ പ്രകടനവും പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ് എന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങള്‍.
സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ചിത്രമാണ് ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ‘നടികർ’. ബന്ധുബലത്തിന്‍റെ തണലോ സുഹൃത്തുക്കളുടെ കൈത്താങ്ങോ ഇല്ലാതെ സ്വന്തം പരിശ്രമത്തിലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് ഡേവിഡ്. വന്‍ വിജയം നേടിയ ആദ്യ മൂന്ന് ചിത്രങ്ങള്‍ സിനിമാലോകത്ത് അയാളുടെ തലവര മാറ്റി. പലരും കൊതിക്കുന്ന സൂപ്പര്‍സ്റ്റാര്‍ പട്ടം വൈകാതെ തേടിയെത്തി. എന്നാല്‍ നിലവില്‍ പരാജയത്തുടര്‍ച്ചയിലാണ് അയാള്‍. സെലിബ്രേഷന്‍ മൂഡും സ്റ്റൈലിഷ് ഫ്രെയിമും നിറഞ്ഞ ഡേവിഡ് പടിക്കലിന്‍റെ സ്വപ്നതുല്യമായ ജീവിതത്തിലൂടെ കഥ പറയുന്നത്.
സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി,ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ് എന്നിവരും മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.