നടി ജ്യോതി റായ്യുടെ സ്വകാര്യ വിഡിയോ ചോര്‍ന്നു; വിവാദം
Mail This Article
കന്നഡ നടി ജ്യോതി റായ്യുടെ സ്വകാര്യ ചിത്രങ്ങൾ ഓണ്‍ലൈനില്‍ ചോര്‍ന്നു. നടിയുടെ സ്വകാര്യ വിഡിയോയും ചിത്രങ്ങളുമാണ് ചോര്‍ന്നിരിക്കുന്നത്. വിഷയത്തിൽ നടിയുടെ ആരാധകരടക്കം നിരവധിപ്പേരാണ് പ്രതിഷേധവുമായി എത്തുന്നത്. ജ്യോതിയുടെ വിഡിയോകൾ ചോർത്തിയവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നുണ്ട്.
തന്റെ യൂട്യൂബ് ചാനലിനു 1000 സബ്സ്ക്രൈബേഴ്സ് ആയാല്‍ ഒരു നടിയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് എക്സ് ഉപയോക്താവ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ് ജ്യോതിയുടെ ചിത്രങ്ങളും വിഡിയോകളും ഓണ്‍ലൈനിലൂടെ പുറത്തായത്. സ്വകാര്യ വിഡിയോ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും നടിയുടെ ആരാധകർ ആവശ്യപ്പെട്ടു.
ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് വൈറലായ നടിയാണ് ജ്യോതി റായി. ‘ബന്ദേ ഭരതവ കാല’ എന്ന ഷോയിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്.
‘ജോഗുല’, ‘കിന്നരി’ എന്നീ കന്നഡ സീരിയലുകളിലെ ജ്യോതിയുടെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപതോളം ടെലിവിഷന്‍ ഷോകളിലും ജ്യോതി റായ് പങ്കെടുത്തിട്ടുണ്ട് . ‘സീതാരാമ കല്യാണ’, ‘ഗന്ധഡ ഗുഡി’, ’99 ആന്‍ഡ് ദിയ വര്‍ണപടാല’ തുടങ്ങിയ സിനിമകളിലും വേഷമിട്ടു.
20-ാം വയസ്സിൽ വിവാഹിതയായ നടിക്ക് ഒരു മകനുണ്ട്. പദ്മനാഭ ആയിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്. വിവാഹമോചിതയായ നടി സംവിധായകന് സുകു പുവരാജുമായി പ്രണയത്തിലാണ്. അടുത്തു തന്നെ തങ്ങളുടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും വിവാഹിതരാകുമെന്നും ജ്യോതിയും സുകുവും വെളിപ്പെടുത്തിയിരുന്നു.