ADVERTISEMENT

മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ‘ആടുജീവിതം’ പുതിയ ഉയരങ്ങള്‍ കയ്യടക്കുന്നു. മള്‍ട്ടിപ്ലെക്സ്–ഓടിടി യുഗത്തിലും നൂറ് തിയറ്ററുകളില്‍ ചിത്രം അൻപത് ദിവസം പിന്നിട്ടിരിക്കുകയാണ്. മലയാളസിനിമയിലെ തന്നെ ഏറ്റവും പണംവാരി പടങ്ങളില്‍ ഒന്നായി മാറാനും ആടുജീവിതത്തിന് ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ട്. നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ബോക്സ്ഓഫിസ് വിജയവും ഒരേപോലെ കൈവരിക്കാന്‍ കഴിഞ്ഞ ചുരുക്കം ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ആടുജീവിതം. ഈ സിനിമ ചരിത്ര നേട്ടം തുടരുമ്പോൾ തന്നെ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തിലെത്തുന്ന ‘ഗുരുവായൂരമ്പല നടയിലും’ തിയറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നതും.

മലയാള സിനിമയ്ക്കും, മലയാളികള്‍ക്കു തന്നെയും അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് ആടുജീവിതത്തിന്റേതെന്ന് നിസംശയം പറയാം. ‘ആടുജീവിതം’ വെള്ളിത്തിരയിലെത്തിക്കാനുള്ള സംവിധായകന്‍ ബ്ലെസ്സിയുടെ ഒരു വ്യാഴവട്ടക്കാലത്തിലധികം നീണ്ടുനിന്ന പരിശ്രമവും, ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബിനെ അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിക്കാനുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനവും, പ്രതികൂല സാഹചര്യങ്ങളെയൊന്നും വകവയ്ക്കാതെ ചിത്രത്തെ അത്രയേറെ മികവുറ്റതാക്കിയ അണിയറപ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യവും ഫലം കണ്ടെന്നതിന്റെ നേര്‍ക്കാഴ്ച തന്നെയാണ് പ്രേക്ഷകര്‍ ആടുജീവിതത്തിനു നല്‍കുന്ന അഭൂതപൂര്‍വമായ ഈ വരവേല്‍പ്പ്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ ആടുജീവിതത്തിൽ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. 

പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, ചീഫ് അസോ ഡയറക്ടർ റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ സുശീൽ തോമസ്, പ്രൊഡക്‌ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വിഡിയോഗ്രാഫി അശ്വത്, സ്റ്റിൽസ് അനൂപ് ചാക്കോ, മാർക്കറ്റിങ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്

English Summary:

The 'goat life' which Malayalis have cherished is reaching new heights. Even in the multiplex-OTT era, the film has crossed fifty days in a hundred theaters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com