ADVERTISEMENT

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. പ്രഭാസ്, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ ഒന്നിക്കുന്ന വലിയ താരനിരയാണ് സിനിമയുടെ പ്രധാന പ്രത്യേകത. ഇന്ത്യന്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഊന്നിക്കൊണ്ട് ഭാവിയില്‍ നടക്കുന്ന സയന്‍സ് ഫിക്‌ഷന്‍ കഥയായതിനാലും, ചിത്രത്തിലുള്ള പ്രതീക്ഷകള്‍ ഏറെ. ഇപ്പോഴിതാ ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയായ ബുജ്ജിയുടെ രൂപം പ്രേക്ഷകര്‍ക്കുമുന്നില്‍ വെളിപ്പെടുത്താന്‍ പോകുന്നു. 

‘ബില്‍ഡിങ് എ സൂപ്പര്‍സ്റ്റാര്‍ ബുജ്ജി’ എന്ന വിഡിയോയില്‍ ഒരു കൊച്ചു റോബോട്ട് ആയ ബുജ്ജിക്കു മറ്റൊരു രൂപം നല്‍കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായി കാണാം. എന്നാല്‍ അവരുടെ ശ്രമങ്ങളെല്ലാം ഫലിക്കാതെ വരുന്ന വേളയില്‍ നിരാശനായി ബുജ്ജി നില്‍ക്കുമ്പോള്‍ പ്രഭാസിന്റെ കഥാപാത്രമായ സാക്ഷാല്‍ ഭൈരവ തന്നെ ബുജ്ജിയെ സഹായിക്കാന്‍ രംഗത്തെത്തുകയാണ്. ബുജ്ജിയ്ക്കായി പുതിയൊരു ഉടലും വാഹനവും ഭൈരവ ഒരുക്കിയിട്ടുണ്ട്. അത് മേയ് 22-ന് വെളിപ്പെടുന്നതിലൂടെ ബുജ്ജിയുടെ പുതിയ രൂപവും ആരാണ് ബുജ്ജിയുടെ വേഷമിടുക എന്ന കാര്യവും വെളിവാകും. 

മുന്‍പ് പുറത്തുവിട്ട കല്‍ക്കിയിലെ കഥാപാത്രങ്ങളായ ഭൈരവ, അശ്വത്ഥാമാ തുടങ്ങിയ കഥാപാത്രങ്ങളെ സ്വീകരിച്ച പോലെ ബുജ്ജിയെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.  വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27-നാണ് ചിത്രം തീയറ്ററുകളിൽ എത്തുക. 

ജോർജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. വിതരണം: എഎ ഫിലിംസ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

English Summary:

Kalki 2898 AD: Meet Prabhas’s best-friend Bujji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com