ADVERTISEMENT

നടൻ ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തിലെത്തുന്ന തമിഴ് ചിത്രം ‘ഗരുഡൻ’ ട്രെയിലർ എത്തി. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലാണ് പ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദനെത്തുന്നത്. സൂരിയും ശശികുമാറുമാണ് സിനിമയിലെ മറ്റ് നായക കഥാപാത്രങ്ങൾ. ‘ഗരുഡൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്നു. കാക്കി സട്ടൈ, എതിർ നീച്ചൽ, കൊടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ദുരൈ സെന്തിൽ.

യുവൻ ശങ്കർ രാജയാണ് സംഗീതം. സമുദ്രക്കനി, ശിവദ, രേവതി ശർമ, മൊട്ട രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ലാർക് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. ഛായാഗ്രഹണം ആർതർ വിൻസൺ. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്.

English Summary:

Watch Garudan Tamil Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com