ADVERTISEMENT

മമ്മൂട്ടി ചിത്രമായ പുഴുവിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പാതിരാത്രി'യുടെ സ്വിച്ചോണ്‍ ചടങ്ങ് കൊച്ചിയില്‍ വച്ചു നടന്നു. ചടങ്ങില്‍ സംവിധായകന്‍ ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. ചിത്രത്തിന്റെ ടൈറ്റില്‍ നവ്യാ നായരും സൗബിനും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് നവ്യാ നായരുടെ അച്ഛനമ്മമാരായ രാജുവും വീണയും ചേര്‍ന്ന് ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'പാതിരാത്രി'യുടേത്. നവ്യാ നായരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ്. 'ഒരുത്തീ' എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ നവ്യാ നായര്‍ ചിത്രം കൂടിയാണ് 'പാതിരാത്രി'. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് 'പാതിരാത്രി'.

ratheena-paathirathri

സൗബിനെയും നവ്യാ നായരെയും കൂടാതെ സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ‍ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാലും സംഗീതം: ജേക്സ് ബിജോയുമാണ്‌ നിര്‍വഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്

English Summary:

After Mammootty's Puzhu, Ratheena's new film 'Pathiratri' had its switchon ceremony held in Kochi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com