ADVERTISEMENT

സിജു വിൽസണെ നായകനാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ചിത്രം പുഷ്പകവിമാനം ടീസർ എത്തി. നഗരജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സിജുവിനൊപ്പം നമുത(വേല ഫെയിം) ബാലു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിദ്ദീഖ്, ധീരജ് ഡെന്നി, മനോജ്.കെ.യു, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത് ,വിശിഷ്ട്(മിന്നൽ മുരളി ഫെയിം) എന്നിവരും മലയാളത്തിലെ മറ്റൊരു ബഹുമുഖ പ്രതിഭയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൗസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

സന്ധീപ് സദാനന്ദനും, ദീപു എസ്. നായരുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം രാഹുൽ രാജ്. ഛായാഗ്രഹണം രവി ചന്ദ്രൻ, എഡിറ്റിങ് അഖിലേഷ് മോഹൻ. കലാസംവിധാനം അജയ് മങ്ങാട്. മേക്കപ്പ് ജിത്തു പയ്യന്നൂർ. കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ.

English Summary:

Watch Pushpaka Vimanam Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com