‘സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’; വികാരാധീനനായി മമ്മൂട്ടി
Mail This Article
നടൻ സിദ്ദീഖിന്റെ മകന്റെ വിയോഗത്തിൽ വികാരാധീനനായി നടൻ മമ്മൂട്ടി. ‘‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’’.. എന്ന് കുറിച്ചാണ് താരം അന്ത്യാഞ്ജലിയർപ്പിച്ചത്. വിദേശത്ത് ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മമ്മൂട്ടിക്കും കുടുംബത്തിനൊപ്പം അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് സിദ്ദീഖ്.
രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റാഷിന്റെ അന്ത്യം.സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്‍. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിയോഗത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ സഹപ്രവർത്തകരടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു.
ദിലീപ്, കാവ്യ മാധവൻ, റഹ്മാൻ, ഫഹദ് ഫാസിൽ, നാദിർഷ, ബാബുരാജ്, ജോമോൾ, ബേസിൽ ജോസഫ്, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രൺജി പണിക്കർ, ഷാഫി, ജയൻ ചേർത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി സിനിമാ രംഗത്തെ നിരവധിപേരാണ് റാഷിനു അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്.