ADVERTISEMENT

യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ആൽഫ’ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ആലിയ ഭട്ട്, ശർവാരി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ശിവ റവെയ്ൽ ആണ് സംവിധാനം. നെറ്റ്ഫ്ലിക്സിലൂടെ ശ്രദ്ധേയമായ ദ് റെയിൽവെ െമൻ സീരിസിന്റെ സംവിധായകനാണ് ശിവ.

ജൂലൈ അഞ്ചിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സൽമാൻ ഖാൻ, ഷാറുഖ് ഖാൻ, ഹൃതിക് റോഷൻ എന്നിവർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയേക്കും.

പഠാൻ, ടൈഗർ 3 എന്നിവയാണ് യഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിൽ റിലീസ് ചെയ്ത സിനിമകൾ. ഹൃതിക് റോഷൻ നായകനാകുന്ന വാർ 2 ആണ് ഈ യൂണിവേഴ്സിൽ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

English Summary:

Alia Bhatt, Sharvari's YRF Spy-Universe Titled Alpha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com