ഒരു വര്‍ഷം മുന്‍പ് തിരുവനന്തപുരം നഗരത്തിനു സമീപത്തുള്ള ഒരു രണ്ടു നില വീട്ടിലേക്ക് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നു. അവര്‍ പങ്കുവച്ച വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നതായിരുന്നില്ല. വീട്ടിലെ എട്ടുവയസ്സുള്ള പെണ്‍കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഡാര്‍ക്ക് വെബില്‍ പങ്കുവച്ചിട്ടുണ്ടെന്നുമായിരുന്നു പൊലീസുകാര്‍ പറഞ്ഞത്. വീട്ടുകാര്‍ ഞെട്ടിത്തരിച്ചു പോയി. കുട്ടിയുടെ മാതാപിതാക്കള്‍ മാനസികമായി തകര്‍ന്നു. അവിടം കൊണ്ടും ട്വിസ്റ്റ് തീര്‍ന്നില്ല. എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചിത്രങ്ങള്‍ ഡാര്‍ക്ക് വെബില്‍ പങ്കുവയ്ക്കുകയും ചെയ്തത് കുട്ടിയുടെ അമ്മയുടെ സ്വന്തം സഹോദരനായ ചെറുപ്പക്കാരനാണെന്നു കൂടി കണ്ടെത്തി. ഇയാളെക്കുറിച്ച് ഇത്തരത്തില്‍ ഒരു സംശയവും സഹോദരി ഉള്‍പ്പെടെ ആര്‍ക്കും ഉണ്ടായിരുന്നില്ല. ബെംഗളൂരുവില്‍ എന്‍ജിനീയറിങ്ങിനു പഠിച്ചിരുന്ന യുവാവാണ് സഹോദരിയുടെ മകളോട് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. കേരളത്തില്‍ പലയിടത്തും ദിവസേന ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് കേരള പൊലീസ് സൈബര്‍ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ ചൈല്‍ഡ് സെക്‌ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ (സിസിഎസ്ഇ) വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പീഡനത്തിന് ഇരയാകുന്ന കുട്ടിയുടെ കുടുംബത്തോട്

loading
English Summary:

How the Kerala Police Combat Online Crimes Against Women and Children in Kerala and Received an Award from the Central Govt.?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com