ADVERTISEMENT

24 വർഷങ്ങൾക്കു ശേഷം ‘ദേവദൂതൻ’ റിലീസിനൊരുങ്ങുമ്പോൾ സംവിധായകൻ സിബി മലയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണെന്നും തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണെന്നും സിബി മലയിൽ പറയുന്നു. മോഹൻലാലിനും നിര്‍മാതാവ് സിയാദ് കോക്കറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സിബിയുടെ വാക്കുകൾ.

‘‘എന്റെ വായനാ മുറിയിലെ ചുവരിൽ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വർഷത്തിന്റെ ചെറുപ്പമുണ്ട് . ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളിൽ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത്  പകർത്തിയ സ്നേഹചിത്രം.(പലേരിയെ ഈ കൂട്ടത്തിൽ കാണാത്തതിൽ കുണ്ഠിതപ്പെടേണ്ട ,അവൻ 'ആർക്കോ ആരോടോ പറയാനുള്ള' വാക്കുകളെ  വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടൽ മുറിയിലുണ്ട് )

കാലം ഞങ്ങൾ മൂവരിലും വരുത്തിയ രൂപപരിണാമങ്ങൾ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങൾ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണ്..തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണ് ... പരാതികളില്ല പരിഭവങ്ങളില്ല, സ്നേഹം, സ്നേഹം മാത്രം.’’–സിബി മലയിലിന്റെ വാക്കുകൾ.

English Summary:

Siby Malayil about Devadoothan re release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com