ഇത് മലയാളത്തിന്റെ ‘കിൽ’; ‘മുറ’യ്ക്ക് നിരൂപകരുടെയും പ്രേക്ഷകരുടെയും കയ്യടി
Mail This Article
ഒരുകൂട്ടം പുതുമുഖങ്ങളെ നായകന്മാരാക്കി മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘മുറ’ സിനിമയ്ക്ക് ഗംഭീര പ്രതികരണം. നിരൂപകരും പ്രേക്ഷകരും ചിത്രത്തെ വാനോളം പ്രശംസിച്ച് രംഗത്തെത്തി കഴിഞ്ഞു. സിനിമയുടെ മേക്കിങും വയലൻസും കൊണ്ട് ബോളിവുഡ് ചിത്രം കില്ലുമായാണ് പലരും സാദൃശ്യപ്പെടുത്തുന്നത്.
‘കപ്പേള’യ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ്, ഹിന്ദി ചിത്രങ്ങളിലും കാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂൺ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ആക്‌ഷൻ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും മികവാർന്ന അഭിനയം കൊണ്ട് താരം കയ്യടി നേടുന്നു. സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും ഇതുവരെ കാണാത്ത വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്.
കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.
നിർമാണം: റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം: ഫാസിൽ നാസർ, എഡിറ്റിങ്: ചമൻ ചാക്കോ, സംഗീത സംവിധാനം: ക്രിസ്റ്റി ജോബി, കലാസംവിധാനം: ശ്രീനു കല്ലേലിൽ, മേക്കപ്പ്: റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്, ആക്‌ഷൻ: പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.