ADVERTISEMENT

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒടിടിയിലേക്ക് എത്തുന്നു. ജൂലൈ 19ന് നെറ്റ്ഫ്ളിക്സിലാണ് സിനിമ എത്തുക. മലയാളികളെ പിടിച്ചുകുലുക്കിയ ബെന്യാമിന്റെ നോവൽ ആടുജീവിതം ബ്ലെസിയുടെ നേതൃത്വത്തിൽ സിനിമയായതു മുതൽ മലയാളികൾ ആടുജീവിതത്തെ ഏറ്റെടുത്തിരുന്നു. 

ഇക്കഴിഞ്ഞ മാർച്ച് 28നായിരുന്നു സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം പല ഭാഷകളിലും വിജയമായി. റിലീസിനുശേഷം ഇത്ര ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഒടിടിയിലേക്കെത്തുന്നത്.

English Summary:

Directed by Blessy based on Benjamin's novel, Aadujeetvam is coming to OTT.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com