ADVERTISEMENT

അവതാരകയും മോഡലുമായ അപർണ പ്രേംരാജുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി യൂട്യൂബ് വ്ലോഗർ അർജുൻ സുന്ദരേശൻ. സീരിയൽ റോസ്റ്റിങ് വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ താരമാണ് അർജ്യു എന്നറിയപ്പെടുന്ന അർജുൻ.

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള താരത്തിന്റെ ഈ വെളിപ്പെടുത്തൽ സഹപ്രവർത്തകർക്കും സർപ്രൈസ് ആയിരുന്നു. അർജുനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അപർണയും പ്രണയവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപർണ അറിയപ്പെടുന്ന അവതാരക കൂടിയാണ്.

English Summary:

YouTube Sensation Arjun Sundaresan (Arjyou) Reveals Love for Model Aparna Premraj: Details Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com