ADVERTISEMENT

അച്ഛന്റെ വേര്‍പാടിനെ കുറിച്ച് വികാര നിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് നടിയും അവതാരകയുമായ പാര്‍വതി ആര്‍. കൃഷ്ണ.  സ്‌ട്രോക്ക് വന്നതിനുശേഷം അവസാന നാല് മാസം അച്ഛന് തങ്ങളെ ആരേയും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ പറ്റി എന്നത് മാത്രമാണ് ഏക ആശ്വാസമെന്നും പാർവതി പറയുന്നു.

‘‘അച്ഛൻ .. ഞാൻ മീഡിയയിൽ വരണമെന്ന് ഈ ലോകത്തു ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ അച്ഛൻ ആയിരുന്നു ..എന്നെപ്പറ്റി വാനോളം പുകഴ്ത്തുമ്പോൾ ഞാൻ പലപ്പോഴും അച്ഛനോട് പറയുമായിരുന്നു, ‘അച്ഛാ എല്ലാരും കളിയാക്കും, ഇനി അങ്ങനെ പറയരുതേ’ എന്നൊക്കെ .. എന്തൊക്കെ വന്നാലും പെണ്മക്കൾക്ക് അച്ഛൻ എന്നത് ഒരു ശക്തി തന്നെ ആണ്.. 

ഇനി അങ്ങനെ ആളുകളോട് എന്നെ പറ്റി പറയാൻ അച്ഛനില്ല എന്നത് ഒരു സത്യം ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഓരോ കാര്യത്തിനും ഞാനും അച്ഛനും എപ്പോഴും വഴക്കുണ്ടാക്കും. കാരണം നമ്മൾ വഴക്കുണ്ടാക്കിയാലും നമ്മളെ ഒരിക്കലും വിഷമിപ്പിക്കാതെ നമ്മളോടൊപ്പം ഉണ്ടാകുന്നത് അച്ഛനമ്മമാർ തന്നെ ആയിരിക്കും. ഇനി വഴക്കുണ്ടാക്കാനും പിണങ്ങി ഇരിക്കാനും എന്നെപ്പറ്റി എല്ലാവരോടും പറയാനും എന്റെ അച്ഛൻ ഇല്ല.. 

ഇത്രേ ഉള്ളു എല്ലാവരും. ആവോളം സ്നേഹിച്ചോണേ അച്ഛനേം അമ്മേം ഒക്കെ. ഇല്ലാണ്ടാവുമ്പോൾ ഉള്ള വേദന ഒട്ടും സഹിക്കാൻ കഴിയില്ല. ഒന്നുടെ അമർത്തി കെട്ടിപിടിക്കാനും ഉമ്മ വയ്ക്കാനും ഒക്കെ കൊതി വരുമെന്നേ. സ്ട്രോക്ക് വന്നതിനു ശേഷം അവസാന 4 മാസം അച്ഛന് ഞങ്ങളെ ആരെയും മനസിലാവുന്നുണ്ടായിരുന്നില്ല . അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ പറ്റി എന്നത് മാത്രേ ഉള്ളു ഒരു ആശ്വാസം. കാണുന്നുണ്ടാകും എല്ലാം.’’–പാർവതിയുടെ വാക്കുകൾ.

English Summary:

Parvathy R. Krishna's Father Passes Away After Stroke Battle: Actress Shares Moving Message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com