അറിഞ്ഞില്ല, നവ്യയുടെ അച്ഛൻ ഇത്രയും നല്ലപാട്ടുകാരനായിരുന്നോ?, താളമിട്ട് അമ്മയും
Mail This Article
നവ്യ നായർ എന്നും മലയാളിക്ക് പ്രിയങ്കരിയായ നായികമാരിൽ ഒരാളാണ്. ഫോട്ടോയും വിഡിയോയുമെല്ലാം നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു വിഡിയോ പങ്കുവെക്കുകയാണ് നവ്യ സമൂഹമാധ്യമങ്ങളിലൂടെ. ഗംഭീരമായി പാട്ടുപാടുന്ന അച്ഛൻ രാജുവിന്റെ വിഡിയോയാണ് നവ്യ പങ്കുവച്ചിരിക്കുന്നത്.
ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഹർഷബാഷ്പം തൂകി, വർഷ പഞ്ചമി വന്നു എന്ന ഗാനമാണ് നവ്യയുടെ അച്ഛൻ അതിമനോഹരമായി പാടുന്നത്. അച്ഛൻ പാടുമ്പോൾ അരികിൽ താളമിട്ടും കൂടെ പാടിയും നവ്യയുടെ അമ്മ വീണയുമുണ്ട്.
1971ൽ പുറത്തിറങ്ങിയ മുത്തശ്ശി എന്ന ചിത്രത്തിലേതാണു ഗാനം. പി ഭാസ്കരന്റെതാണു വരികൾ. ദക്ഷിണാമൂർത്തി സ്വാമികളുടെ സംഗീതം. മലയാള സംഗീത പ്രേമികളുടെ ഹൃദയത്തിൽ എക്കാലവും ഇടംനേടിയിട്ടുള്ള മനോഹര ഗാനങ്ങളിൽ ഒന്നാണ് ഹർഷബാഷ്പം ചൂടി.
എന്റെ അച്ഛനാണ്, എനിക്കെല്ലാം. അദ്ദേഹമാണ് എന്റെ വഴികാട്ടി എന്ന കുറിപ്പോടെയാണ് നവ്യ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ സോഷ്യൽ മീഡിയയിൽ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു.