ADVERTISEMENT

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് കുക്കു (സുഹൈദ് കുക്കു). നിരവധി സിനിമകളിലും വേഷമിട്ടിട്ടുള്ള സുഹൈദ് കുക്കു ഇപ്പോളിതാ ഡാന്‍സ് സ്റ്റാര്‍ട്അപ്പ് എന്ന പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കെ സ്‌ക്വാഡ് എന്ന പേരില്‍ ഡാന്‍സ് സ്റ്റാര്‍ട്അപ്പിനു തുടക്കം കുറിച്ച കുക്കു കണ്ടെംപററി, ഹിപ് ഹോപ്, ബോളിവുഡ്, ജിംനാസ്റ്റിക്‌സ്, കഥക്, ഭരതനാട്യം, തുടങ്ങി നൃത്തവുമായി ബന്ധപ്പെട്ട പതിനൊന്നോളം ഇനങ്ങളില്‍ പരിശീലനം ഒരുക്കുകയാണ് പുതിയ സംരഭത്തിലൂടെ. ഒപ്പം ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി വര്‍ക്കൗട്ട് ഫിറ്റ്‌നസും, ക്രോസ് ഫിറ്റും, സൂംബയും, യൊഗയുമെല്ലാം കെ സ്‌ക്വാഡിലൂടെ നല്‍കുന്നു. 

ഡി ഫോര്‍ ഡാന്‍സിന്റെ അമരക്കാരായ പ്രസന്നമാസ്റ്ററും, പാരീസ് ലക്ഷ്മിയും, ആദില്‍ ഇബ്രാഹിം, മറ്റു താരങ്ങളും, ചലച്ചിത്ര താരങ്ങളായ സനിയ ഇയ്യപ്പന്‍, റോഷന്‍, ഡയന്‍ ഡേവിസ്, ഗ്രേസ് ആന്റണി, ഷാലു റഹീം, തുടങ്ങിയവരെല്ലാം കെ സ്‌ക്വാഡിന് ആശിര്‍വാദവുമായി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കാക്കനാട് വള്ളത്തോള്‍ നഗറിനു സമീപമാണ്  കെ സ്‌ക്വാഡ് ഡാന്‍സ് സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com