ADVERTISEMENT

ഫോട്ടോ ഷൂട്ടിനിടെ പകർത്തിയ വിഡിയോ പങ്കു വച്ച് ഗായിക ജെസി ജെ. തന്റെ ശരീരത്തിലെ ഒരു ഭാഗമൊഴികെ ബാക്കിയുള്ളവയെല്ലാം സ്വഭാവികമാണെന്ന് ഗായിക സമൂഹമാധ്യമത്തിൽ കുറിച്ചു. കറുത്ത നിറത്തിലുള്ള നേർത്ത വസ്ത്രം ധരിച്ചു നിൽക്കുന്ന ഗായികയുടെ ശരീരം വിഡിയോയിൽ ദൃശ്യമാണ്. ജെസി പിന്തിരിഞ്ഞു നൽക്കുന്ന തരത്തിലുള്ള വിഡിയോ ആണ് പങ്കു വച്ചത്. 

 

സൗന്ദര്യം വർധിപ്പിക്കാനായി ജെസി ശസ്ത്രക്രിയ സഹായം തേടി എന്ന അപവാദത്തിനു തിരിച്ചടി നൽകിയാണ് ഫോട്ടോഷൂട്ട്. തന്റെ പോസ്റ്റിനു പിന്നിലെ കാരണങ്ങളൊന്നും ഗായിക നേരിട്ട് പരാമർശിച്ചിട്ടില്ല. എന്നാൽ കുട്ടിക്കാലത്ത് ബഗ്സ് ബണ്ണി എന്ന കാർട്ടൂൺ കഥാപാത്രവുമായി തന്നെ താരതമ്യപ്പെടുത്തിയതിനു ശേഷം രണ്ടു പല്ലുകൾ വെളുപ്പിച്ചതായി ഗായിക വ്യക്തമാക്കി. 

 

തന്റെ ശരീരം മുഴുവൻ പരിശോധിച്ചാൽ വലിയ പല്ലുകൾക്കടുത്തുള്ള രണ്ടു പല്ലുകൾ മാത്രമേ വ്യാജമായി തോന്നുകയുള്ളു എന്ന് ജെസി സമൂഹമാധ്യമത്തിൽ കുറിച്ചു. ഇപ്പോൾ അവ ബേബി സ്വീറ്റ് കോണുകളായി തോന്നാറുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു. കാമുകൻ ചാന്നിംഗ് ടാറ്റുമിൽ നിന്ന് അടുത്തിടെയാണ് 31 കാരിയായ ജെസി പിരിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com