ADVERTISEMENT

പഞ്ചാബി ഗായകൻ ദലേർ മെഹ്ന്ദിയുടെ ഗാനം കേട്ടാൽ ആരുമൊന്നു താളം പിടിച്ചു പോകും. അതു സത്യമാണെന്നു പറയുകയാണ് കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡിയും ചലച്ചിത്ര നിർമാതാവുമായ റോയ് സി.ജെ. ദലേർ മെഹ്ന്ദിയുടെ അതിപ്രശസ്തമായ 'ടുണുക്ക് ടുണുക്ക് ഗാനം' തന്നെ ഒരു നിമിഷനേരത്തേക്ക് ഒരു 'ഡാൻസർ' ആക്കിയ അനുഭവം വിഡിയോയിലൂടെ റോയ് പങ്കുവച്ചു. 

 

ഒരു സ്വകാര്യ ചടങ്ങിലെ സംഗീത പരിപാടിയിൽ ദലേർ മെഹ്ന്ദിയുടെ ഗാനം വേദിയിൽ ഗായകർ ആലപിക്കുകയായിരുന്നു. പാട്ടിന്റെ ആവേശത്തിൽ ചടുലമായ നൃത്തച്ചുവടുകളുമായി റോയിയും ഗായകർക്കൊപ്പം ചേർന്നു. പാട്ടിലെ സിഗ്നേച്ചർ സ്റ്റെപ്പുകളും അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ അദ്ദേഹത്തിന്റെ നൃത്തം സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 'എന്തൊരു എനർജി', എന്നാണ് നൃത്തപ്രകടനം കണ്ടവരുടെ കമന്റ്. 

 

വ്യവസായരംഗത്തെന്നതുപോലെ സിനിമാ നിർമാണരംഗത്തും റോയ് സി.ജെ സജീവമാണ്. മോഹൻലാൽ നായകനായെത്തുന്ന പ്രിയദർശന്റെ ബ്രഹ്മാണ്ഡചിത്രം മരയ്ക്കാറിന്റെ സഹനിർമാതാവ് കൂടിയാണ് റോയ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com