ADVERTISEMENT

സംവിധായകനും അഭിനേതാവും എഴുത്തുകാരനുമായ മനോജ് വർഗീസ് പാറേക്കാട്ടിൽ സംഗീതസംവിധായകൻ ബിജിബാലിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. അഗാപ്പേ എന്ന തന്റെ ഹ്രസ്വ ചിത്രത്തിനു സംഗീതസംവിധാനം നിർവഹിച്ച ബിജിബാലിനൊപ്പമുള്ള അനുഭവങ്ങളാണ് മനോജ് കുറിച്ചത്. അദ്ദേഹത്തെക്കുറിച്ച് ചിലർ ഉയർത്തുന്ന അപവാദങ്ങൾ കേട്ട് സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് താൻ ഇത്തരത്തിലൊരു അനുഭവക്കുറിപ്പ് എഴുതുന്നതെന്നും മനോജ് കൂട്ടിച്ചേർത്തു. 

 

മനോജ് വർഗീസ് പാറേക്കാട്ടിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് 

 

‘മ്യൂസിക് ഡയറക്ടർ ബിജിബാലിന്റെ യഥാർഥ മുഖം

 

അഗാപ്പേ എന്നാ ഷോർട്ട് ഫിലിം ചെയ്യുമ്പോഴാണ് അതിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച ബിനോയ് നമ്പാല ബിജിബാലിനെക്കുറിച്ച് എന്നോട് പറഞ്ഞത്. ആദ്യം എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. മലയാളത്തിൽ ഇത്രയും വലിയൊരു മ്യൂസിക് ഡയറക്ടറുടെ അടുത്ത് നമ്മുടെ ഒരു കൊച്ചു ഷോർട്ട് ഫിലിം മ്യൂസിക് ചെയ്യാൻ ആവശ്യപ്പെടുക. ബിനോയി തന്ന ധൈര്യമായി ഞാൻ ബിജി ചേട്ടനെ പോയി കണ്ടു. 

 

ബിജി ചേട്ടൻ എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത് ഷോർട്ട് ഫിലിം ഫസ്റ്റ്കട്ട് ചെയ്തത് കാണിക്കാൻ ആവശ്യപ്പെട്ടു. ഷോർട്ട് ഫിലിം കണ്ടതിനു ശേഷം മ്യൂസിക് ചെയ്തു തരാം എന്നും പറഞ്ഞു. സത്യത്തിൽ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ എനിക്കൊരു ടെൻഷൻ. പൈസ എത്രയാകും? ഞാൻ ആഗ്രഹിച്ചതിനും അപ്പുറം BGM ചെയ്ത് എന്നെ ഞെട്ടിച്ചു. പൈസയുടെ കാര്യം സംസാരിച്ചപ്പോൾ പ്രതിഫലം വേണ്ട എന്നു തീർത്തു പറഞ്ഞു. 

 

എന്റെ നിർബന്ധത്തിനു വഴങ്ങി പ്രോഗ്രാം ചെയ്ത ആൾക്കുള്ള വളരെ തുച്ഛമായ പൈസ മാത്രമേ ആവശ്യപ്പെട്ടുള്ളൂ. ഇത്രയും നല്ലൊരു മനുഷ്യനാണ് ബിജിയേട്ടൻ. അദ്ദേഹത്തിനു കിട്ടിയ നൂറ് കണക്കിന് പുരസ്കാരങ്ങളിൽ അഗാപയ്ക്ക് കിട്ടിയ മികച്ച മ്യൂസിക് ഡയറക്ടർക്കുള്ള അവാർഡമുണ്ട് എന്ന കാര്യം ഏറെ അഭിമാനത്തോടെ ഈ അവസരത്തിൽ നിങ്ങളുമായി പങ്കുവയ്ക്കുന്നു. 

 

ഇപ്പോൾ ബിജി ചേട്ടനെ കുറിച്ച് ചിലർ പറയുന്ന അപവാദം കേട്ടിട്ട് സഹിക്കാൻ കഴിയാതെ എഴുതുന്നതാണ്. ബിജി ചേട്ടന്റെ നല്ല മനസിനോട് സ്നേഹം, സ്നേഹം മാത്രം.’

 

മനോജ് വർഗീസ് പറേക്കാട്ടിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com