ADVERTISEMENT

ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്ത വിദ്യാർഥികൾക്കായി ഭക്ഷണശാല തുടങ്ങി അമേരിക്കൻ ഗായകനും ഗാനരചയിതാവും അഭിനേതാവുമായ ജോൺ ബോൺ ജോവിയും ഭാര്യ ഡൊറോത്തിയയും. ഇവരുടെ ഇത്തരത്തിലുള്ള മൂന്നാമത്തെ ഭക്ഷണശാലയാണിത്. അമേരിക്കയിലെ ന്യൂജഴ്സിയിലെ റട്ജേഴ്സ് സർവകലാശാലയിലാണ് ജെബിജെ സോൾ കിച്ചൺ പ്രവർത്തനമാരംഭിച്ചത്. ഭക്ഷണത്തിനു പണമില്ലാത്തവർ അതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ടെന്നു ജോണും ഭാര്യയും പറയുന്നു.

 

പത്തു വർഷം മുൻപ് ന്യൂജഴ്സിയിലെ റെഡ് ബാങ്കിലാണ് ജോൺ ബോൺ ജോവി ആദ്യ ഭക്ഷണശാല തുറന്നത്. പിന്നീട് ന്യൂജഴ്സിയിലെ തന്നെ ടോംസ് റിവറില്‍ ആരംഭിച്ച ഭക്ഷണശാലയിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹം ആയിരുന്നു. ക്യാംപസുകളിലെ ഭക്ഷണ അരക്ഷിതാവസ്ഥയെക്കുറിച്ച് തങ്ങൾ ബോധവാന്മാരായിരുന്നു എന്നും അതിനാൽ ഈ സംരംഭം തികച്ചും അനുയോജ്യമാണെന്നു വിശ്വസിക്കുന്നെന്നും ജോൺ പറയുന്നു. റട്ജേഴ്സ് സർവകലാശാലയിലെ വിദ്യാർഥികളുടെ ഭക്ഷ്യ പ്രതിസന്ധി ഒഴിവാക്കുന്നതിനൊപ്പം അവരെ സമൂഹവുമായി ബന്ധിപ്പിക്കാനും ജോണിന്റെ പുതിയ സംരംഭത്തിലൂടെ സാധിക്കുന്നു.

 

ജെബിജെ സോൾ കിച്ചണുകളിലൂടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകളെ ഒരുമിച്ചു കൂട്ടുകയാണ് ജോൺ. എല്ലാവരും വ്യത്യസ്ത സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളവർ. അവർ ഒരുമിച്ചിരുന്ന് ഒരേ മേശയിൽനിന്നു ഭക്ഷണം കഴിക്കുന്നു. അതിൽ ഭക്ഷണത്തിനു പണം നൽകുന്നവരും ഇല്ലാത്തവരും ഉണ്ട്. ഇതിനു മുൻപ് മറ്റൊരിടത്തും വച്ച് കണ്ടുമുട്ടാത്ത ആളുകളാവാം ഇവിടെ ഒരുമിച്ചിരിക്കുന്നത്. 

 

കഴിഞ്ഞ വർഷം 30 ടൺ ഭക്ഷണം വിളമ്പിയ റസ്റ്ററന്റിനോട് ചേർന്നുള്ള സ്കൂളിന്റെ ഭക്ഷണ കലവറ വികസിപ്പിക്കാനും ജെബിജെ സോൾ കിച്ചൻ പദ്ധതിയിടുന്നു. 2006–ൽ തുടങ്ങിയ ജോവി സോൾ ഫൗണ്ടേഷനിലൂടെയാണ് ജോൺ ബോൺ ജോവി–ഡോറോത്തിയ ദമ്പതികൾ സമൂഹത്തിലെ ഹതഭാഗ്യരായ ആളുകളെ സഹായിക്കാൻ തുടക്കം കുറിച്ചത്. ഭവന നിർമാണ പദ്ധതികളിലും ദമ്പതികൾ പങ്കാളികളാണ്. ഇത്തരം ആളുകളെ സഹായിക്കാനും ഒപ്പം നിൽക്കാനും സാധിച്ചതു ഭാഗ്യമായി കരുതുന്നെന്നു ഡൊറോത്തിയ പറയുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com