ADVERTISEMENT

അഭിനേത്രിയും അവതാരകയും ഗായികയുമായ കൃഷ്ണ പ്രഭ പാടിയ ‘പവിഴമല്ലി’ എന്ന ഭക്തി ഗാനം ശ്രദ്ധേയമാകുന്നു. ചന്ദ്രൻ ചോറ്റാനിക്കരയുടെ ഭക്തിനിർഭരമായ വരികൾക്കു വിവേക് ഓമനക്കുട്ടൻ സംഗീതം പകർന്നിരിക്കുന്നു. കൃഷ്ണ പ്രഭയ്ക്കൊപ്പം നിഖിൽ രാജും ആലാപനത്തിൽ പങ്കു ചേർന്നിരിക്കുന്നു. 

 

‘പവിഴമല്ലിത്തറയിൽ കുടികൊണ്ട ഭഗവതി

ചോറ്റാനിക്കരയമ്മേ കൈ തൊഴുന്നേ

ചാരത്തു ശാസ്താവുമായക്ഷരമുറ്റത്ത് 

വാഴും പരാശക്തി കൈ തൊഴുന്നേ...’

 

കൃഷ്ണ തന്നെയാണ് പുതിയ ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. ‘ചോറ്റാനിക്കരയമ്മക്ക് ഞങ്ങൾ സമർപ്പിക്കുന്നു.. ഞാനും നിഖിലും ചേർന്ന് പാടിയ ഒരു ഭക്തിഗാനം’.– പാട്ടു പങ്കുവച്ചുകൊണ്ട് കൃഷ്ണ പ്രഭ കുറിച്ചു.

 

ആലാപനത്തിലും ആവിഷ്കാരത്തിലും മുന്നിട്ടു നിൽക്കുന്ന പാട്ടിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണു ലഭിക്കുന്നത്. തികച്ചും ഭക്തിസാന്ദ്രമായ ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചു പലരും രംഗത്തു വന്നു. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണു പാട്ട് കണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com