ADVERTISEMENT

യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യത്തിലൂടെ പ്രസിദ്ധനായ ഗായകൻ അഭിജിത്ത് കൊല്ലം വിവാഹിതനായി. ഹ്രസ്വ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള വിസ്മയശ്രീയാണ് വധു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അന്ന് അഭിജിത്ത് പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിവാഹം വളരെ ലളിതമായാണു നടത്തുന്നതെന്നും ലോകമെമ്പാടും ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സന്തോഷത്തിന്റെ അളവ് അൽപം കുറയ്ക്കുകയാണെന്നും അഭിജിത്തും വിസ്മയയും ഇന്നലെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. 

 

എല്ലാവരെയും ക്ഷണിച്ച് വിപുലമായ രീതിയിൽ വിവാഹം നടത്തണം എന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ ഈ ഒരു സാഹചര്യത്തിൽ വിവാഹക്കാര്യം പലരെയും അറിയിക്കാൻ പോലും സാധിച്ചില്ലെന്നും അതിൽ ക്ഷമാപണം നടത്തുകയാണെന്നും ഇരുവരും പറഞ്ഞു. 

 

ചലച്ചിത്രഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ശ്രദ്ധേയനായ ഗായകൻ അഭിജിത്തിന്റെ ശബ്ദത്തിന് യേശുദാസിന്റെ ശബ്ദവുമായി ഏറെ സാമ്യമുണ്ട്.  ടൊറന്റോ ഇന്റർനാഷനൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ്സിലെ മികച്ച ഗായകനുള്ള പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ അഭിജിത്തിനെ തേടിയെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com