ADVERTISEMENT

അക്ഷയ് രാധാകൃഷ്ണനും നൂറിൻ ഷെരീഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ ‘വെള്ളേപ്പ’ത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിനു മോഹന്റെ വരികൾക്ക് എറിക് ജോൺസൺ സംഗീതം പകർന്നിരിക്കുന്നു.

 

പ്രവീൺ രാജ് പൂക്കാടനാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രണയചിത്രമായി ഒരുങ്ങുന്ന വെള്ളേപ്പത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവൻ ലാൽ. 

 

ഏറെ കാലത്തിനു ശേഷം റോമ മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന ചിത്രമാണ് ‘വെള്ളേപ്പം’. ഷൈൻ ടോം ചാക്കോ, ശ്രീജിത്ത് രവി, കൈലാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com