ADVERTISEMENT

കോവിഡ്19 പടരുന്ന സാഹചര്യത്തിൽ അതിജീവനത്തിന്റെ സന്ദേശം പങ്കുവച്ച് ഡോ. ടോമി പുത്തനങ്ങാടി പുറത്തിറക്കിയ പ്രാർഥനാ ഗാന ശേഖരം ശ്രദ്ധേയമാകുന്നു. ക്രിസ്തീയ പ്രാർഥനാ രൂപമായ കുരിശിന്റെ വഴി ഗാനശേഖരത്തിന്റെ ശൈലിയിലാണ് ടോമി ‘ഉയിർപ്പിന്റെ വഴി’പാട്ടൊരുക്കിയത്. 

 

പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ അതിൽ നിന്നൊക്കെ മോചനം പ്രാപിക്കാനായി പ്രാർഥിക്കണമെന്നും ഉദാത്തമായ പ്രാർഥനാ മാർഗമാണ് ഉയിർപ്പിന്റെ വഴിയെന്നുമുള്ള സന്ദേശം ഗാനത്തിലൂടെ പറഞ്ഞുവയ്ക്കുന്നു.

 

ലോകം മഹാമാരിയോടു പോരാടുമ്പോൾ ഈ ഗാനം ശക്തിയും ധൈര്യവും പ്രതീക്ഷയും പകരുന്നുവെന്ന് ശ്രോതാക്കൾ അഭിപ്രായപ്പെട്ടു. വരികളും ആലാപനവും ഏറെ ഹൃദ്യം എന്നാണ് ആസ്വാദകപക്ഷം.  

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com