ADVERTISEMENT

അച്ഛൻ കൃഷ്ണകുമാറിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ. അച്ഛന്റെ ചിത്രവും അതിസുന്ദരമായ കുറിപ്പും പങ്കുവച്ചുകൊണ്ടാണ് ഗായികയുടെ ആശംസ. അച്ഛനെ കണ്ടാൽ സഹോദരനായി മാത്രമേ തോന്നു എന്നു പറഞ്ഞ ഗായിക അച്ഛനോടൊക്കെ അസൂയ തോന്നുവോ എന്നും രസകരമായി കുറിച്ചു. 

സിത്താര കൃഷ്ണകുമാറിന്റെ സമൂഹമാധ്യമ പോസ്റ്റ്:

‘അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ. ഏറിയാൽ ഏട്ടൻ, അതികൂടുതൽ പറയുമോ? ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകൾ ചോദിക്കുക. അച്ഛനോടൊക്കെ അഷൂയ തോന്നുവോ? ശേ! എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്, എന്റെ അച്ഛക്കുട്ടന് പിറന്നാൾ ആശംസകൾ. കെട്ടിപ്പിടിച്ച് ഉമ്മ. കാർത്തികയുടെയും, അഷ്ടമിരോഹിണിയുടേയും ഇടയിലെവിടെയോ ആണ് മൂപ്പരുടെ പിറന്നാൾ. ഞങ്ങൾ ബാലഗോകുലമായി കൊണ്ടാടാറാണ് പതിവ്’.

സിത്താരയുടെ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമ ലോകം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേർ കൃഷ്ണകുമാറിന് പിറന്നാൾ മംഗളങ്ങൾ നേർന്നു. ഗായികയുടെ പോസ്റ്റിനു രസകരമായ പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. സുന്ദരന്‍ അച്ഛന്റെ സുന്ദരി മോളാണ് സിത്താരയെന്നും അതുകൊണ്ട് അസൂയ ഒന്നും തോന്നേണ്ട എന്നാണ് ആരാധകരുടെ കമന്റുകൾ. കൃഷ്ണകുമാറിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും സിത്താര പങ്കുവയ്ക്കാറുണ്ട്. അദ്ദേഹം പാട്ടു പാടുന്നതിന്റെ വിഡിയോ വൈറലായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com