ADVERTISEMENT
grammy3

സംഗീതം പോലെ തന്നെ ഫാഷന്റെയും ലോകമാണ് ഗ്രാമി പുരസ്കാര വേദി. ലോകതാരങ്ങളുടെ പാട്ടുകൾ മാത്രമല്ല പുരസ്കാരവേദിയിൽ അവര്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതും സജീവചർച്ചാവിഷയമാകാറുണ്ട്. ഇത്തവണയും പതിവു മാറിയില്ല. ബോൾഡ് ലുക്കിലും ക്ലാസി ലുക്കിലും എത്തിയ പെൺ താരങ്ങൾ ആരാധകരെ ഞെട്ടിച്ചു. ഒപ്പം വിചിത്ര വേഷങ്ങളും വേദിയെ വിസ്മയിപ്പിച്ചു.

grammy2

ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മേഗൻ ദീ സ്റ്റാലിയൻ ക്ലാസി ലുക്കിൽ റെഡ് കാർപ്പെറ്റിൽ തിളങ്ങി. ബോൾഡ് ആൻഡ് എലഗന്റ് ലുക്കിലാണ് ഡോജ ക്യാറ്റ് പ്രത്യക്ഷപ്പെട്ടത്. ക്ലാസി ലുക്കിലായിരുന്നു ടെയ്‌ലർ സ്വിഫ്റ്റിന്റെയും വരവ്. വസ്ത്രത്തിനു യോജിച്ച തൊപ്പിയും മാസ്കും ധരിച്ചെത്തിയ ബില്ലി ഐലിഷും വേദിയിൽ തിളങ്ങി. സിമ്പിള്‍ ലുക്കിലെത്തിയ ലിസോയും ബ്രിട്ടാണി ഹൊവാർഡും ശ്രദ്ധേയമായി. വസ്ത്രങ്ങൾക്കൊപ്പം ഗായികമാർ ധരിച്ച ആഭരണങ്ങളും മാസ്കുകളും ഉൾപ്പെടെ ചർച്ചാവിഷയമായി. ഒന്നിനൊന്നു മികച്ച രീതിയിൽ തന്നെയാണ് താരങ്ങൾ റെഡ്കാർപ്പെറ്റിൽ എത്തിയത്. 

grammy1

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫാഷൻ ഡിസൈനർമാരാണ് ലോകശ്രദ്ധയെ ആകർഷിക്കാൻ പാകത്തിന് ഓരോ താരത്തിനു വേണ്ടിയും വസ്ത്രങ്ങൾ ഒരുക്കുന്നത്. വിചിത്രവും വ്യത്യസ്തവുമായ വേഷങ്ങൾ ഗ്രാമി വേദിയിൽ ഇപ്പോൾ പതിവാണ്. പാട്ടിനേക്കാളുപരിയായി താരങ്ങളുടെ വേഷവിധാനത്തെക്കുറിച്ചു ചർച്ചകൾ നീണ്ടുപോകാറുണ്ട്. പ്രതീക്ഷിക്കുന്നതിലുമേറെ വെറൈറ്റിയും കൊണ്ടാണ് പലരുടെയും വരവ്. റെഡ് കാർപ്പെറ്റിലേക്കായി മാസങ്ങൾക്കു മുൻപു തന്നെ താരങ്ങൾ ഒരുക്കം തുടങ്ങിയിരുന്നു. ആരാധകരെ ഒട്ടും നിരാശരാക്കാതെയായിരിക്കും പ്രിയ താരങ്ങള്‍ എത്തുക എന്ന് ഡിസൈനേഴ്സ് ഓരോ വർഷവും ഉറപ്പു തരാറുമുണ്ട്. 

grammy4

സംഗീതത്തിന്റെ ലഹരി നിറയുന്ന ഗ്രാമി വേദി ഫാഷന്റെയും പ്രൗഢിയിൽ മുങ്ങി. സെമി ന്യൂഡ് വേഷങ്ങളായിരുന്നു ഒരു കാലത്ത് ഗ്രാമിയുടെ റെഡ് കാർപ്പറ്റിനെ ഫാഷൻ ലോകത്തിന്റെ ശ്രദ്ധകേന്ദ്രമാക്കിയിരുന്നത്. എന്നാൽ, ക്ലാസിക് വേഷങ്ങളുടെ കുതിച്ചുചാട്ടത്തിൽ സെമി ന്യൂഡ് വേഷങ്ങളെ സംഗീത താരങ്ങൾ ഉപേക്ഷിച്ച മട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com