ADVERTISEMENT

മീ ടു ആരോപണം നേരിടുന്ന തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഈ വർഷത്തെ ഒഎൻവി പുരസ്കാരം നല്‍കിയതിനോടു പരസ്യമായി പ്രതിഷേധിച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. പുരസ്കാരം നൽകിയ ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചിത്ര‌ം പങ്കിട്ടുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. 

‘നമ്മുടെ സാഹിത്യലോകത്തെ മഹോന്നതനായ ഒഎൻവി കുറുപ്പിന്റെ പേരിലുള്ള പുരസ്കാരം 17 സ്ത്രീകളിൽ നിന്നും ലൈംഗികാതിക്രമ ആരോപണം നേരിടുന്നയാൾക്കല്ല കൊടുക്കേണ്ടത്’ എന്നായിരുന്നു ഗീതു മോഹൻദാസിന്റെ കുറിപ്പ്. വൈരമുത്തുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപദയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. 

ഒഎൻവി പുരസ്കാരം വൈരമുത്തുവിനു നൽകിയതിനോട് നടി റിമ കല്ലിങ്കലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ ചിന്മയി ശ്രീപദ പങ്കിട്ട കുറിപ്പും വൈറലായി. വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു ഗായികയുടെ പരിഹാസം. 

2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംകാതിക്രമ ആരോപണം ഉയർന്നത്. ‌പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ചിന്മയി ശ്രീപദയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com