ADVERTISEMENT

ഭർത്താവ് രാജ് കൗശലിന്റെ അന്ത്യകർമങ്ങൾ ചെയ്യവെ നടി മന്ദിര ബേദി ധരിച്ച വസ്ത്രം ചൂണ്ടിക്കാണിച്ചു വിമർശിച്ചവർക്കു മറുപടിയുമായി ഗായിക സോന മോഹപത്ര. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് ഗായിക വിമർശകർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഇപ്പോഴും മന്ദിരയുടെ വസ്ത്രധാരണത്തെക്കുറിച്ചു പലരും അനാവശ്യമായി സംസാരിക്കുന്നു എന്നും എന്നാൽ അതൊന്നും തങ്ങളെ അദ്ഭുതപ്പെടുത്തുന്നില്ലെന്നും ലോകത്തിൽ മറ്റെന്തിനേക്കാളുമേറെയായി ഇപ്പോൾ വിഢിത്തമാണ് സുലഭമായുള്ളതെന്നും സോന മോഹപത്ര കുറിച്ചു. 

 

മന്ദിരയ്ക്കെതിരെയുള്ള വിമർശനങ്ങളോടും ട്രോളുകളോടും ടെലിവിഷൻ താരം മിനി മാത്തൂറും ശക്തമായ ഭാഷയിൽ പ്രതികരിച്ചു. സമൂഹമാധ്യമക്കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സോന മോഹപത്രയുടെയും മിനി മാത്തൂറിന്റെയും പ്രതികരണക്കുറിപ്പുകൾ ചുരുങ്ങിയ സമയത്തിനകം വൈറലായി. നിരവധി പേരാണ് മന്ദിര ബേദിയെ പിന്തുണച്ചു രംഗത്തെത്തിയത്. ഭർത്താവ് മരിച്ച് മാനസികമായി തകർന്നിരിക്കുന്ന സ്ത്രീയെക്കുറിച്ച് ഇത്തരത്തിലുള്ള ക്രൂരവിനോദം പാടില്ലെന്ന് നിരവധി പേർ കുറിച്ചു. 

 

ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 30ന് രാവിലെയായിരുന്നു മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശലിന്റെ അന്ത്യം. വെളുപ്പിന് 4.30ന് വീട്ടിൽവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരണം മരണം സംഭവിക്കുകയുമായിരുന്നു. ബോളിവുഡിൽ നിന്നുള്ള നിരവധി പേരാണ് മന്ദിരയെ ആശ്വസിപ്പിക്കാൻ അവരുടെ വീട്ടിലേയ്ക്ക് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com