ADVERTISEMENT

പോപ് താരം ബ്രിട്ട്നി സ്പിയേഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാകുന്നു. പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ 112.13 കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചുവെന്നാണു റിപ്പോർട്ടുകൾ. റെക്കോർഡുകൾ ഭേദിച്ചുള്ള കരാർ തുകയാണിത്.

 

പ്രശസ്തിയിലേക്കുള്ള ബ്രിട്ട്നിയുടെ ഉയര്‍ച്ച, കുടുംബവുമായുള്ള ബന്ധം, ഒരു പതിറ്റാണ്ടിലേറെയായുള്ള രക്ഷാകർതൃ ഭരണത്തിൻ കീഴിലെ അനുഭവം തുടങ്ങിയവയെല്ലാം ഓർമക്കുറിപ്പിൽ ഉണ്ടാകും. 

 

13 വർഷം നീണ്ട രക്ഷാകർതൃ ഭരണത്തിനൊടുവിൽ 2021 ഒക്ടോബറിലാണ് ബ്രിട്ട്നി മോചിതയായത്. ഗായികയ്ക്കു മാനസിക ദൗർബല്യമുണ്ടെന്ന് ആരോപിച്ച്  സ്വത്തുക്കളെല്ലാം പിതാവ് ജാമി സ്പിയേഴ്സ് കൈവശം വച്ചിരിക്കുകയായിരുന്നു. സ്വതന്ത്രയാക്കപ്പെട്ടതിനു പിന്നാലെയാണ് ബ്രിട്ട്നിയുടെ ജീവിതം പുസ്തകമാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com