ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി ഗായിക സയനോരയുടെ പുത്തൻ ലുക്ക്. ദുബായിൽ സ്വകാര്യ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനായാണ് വേറിട്ട ലുക്കിൽ സയനോര എത്തിയത്. ഗായിക പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സയനോരയുടെ വിവിധ ഫാഷൻ പരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പുരസ്കാര വേദിയിൽ വേറിട്ട വേഷത്തിൽ തിളങ്ങിയ സയനോര മേക്കോവർ വിശേഷങ്ങൾ മനോരമ ഓൺലൈനിനോടു പങ്കുവച്ചത് ഇങ്ങനെ:

sayanora-1

 

sayanora-4

‘സ്വകാര്യ പുരസ്കാര ദാനചടങ്ങിൽ ഒരു പെർഫോർമർ ആയിട്ടാണ് ഞാൻ ദുബായിൽ എത്തിയത്. വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ അംഗീകരിക്കുന്ന പരിപാടി ആയിരുന്നു അത്. സിനിമാതാരം ടിനി ടോം ആണ് ആ ഇവന്റ്റ് സംവിധാനം ചെയ്തത്. ദുബായിൽ പോകുന്നതിന് ഒരു ദിവസം മുൻപാണ് ചടങ്ങിൽ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച് ഞാൻ ആലോചിച്ചത്. എന്ത് പരിപാടി ഉണ്ടെങ്കിലും അവസാന നിമിഷം ഞാൻ ഓടിയെത്തുന്നത് കാസർകോഡുള്ള ജസീല റിയാസിന്റെ അടുത്തേക്കാണ്. ജസീലയും അവരുടെ ഭർത്താവും ചേർന്ന് നടത്തുന്ന ജസാഷ് ഡിസൈൻ സ്റ്റുഡിയോയാണ് കുറേകാലമായി എനിക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു തരാറുള്ളത്. പതിവുപോലെ ഇത്തവണയും ഞാൻ അവർക്കരികിലെത്തി. അങ്ങനെ ഈ മനോഹര വസ്ത്രം ജസാഷ് എനിക്ക് ഒരുക്കിത്തന്നു. ഹാൻഡ് വർക്ക് ചെയ്ത ബ്ലൗസിനോടൊപ്പം മാലപോലെകിടക്കുന്ന ഷാളും നെറ്റിന്റെ ലഹങ്കയുമാണ് പെയ്സ്റ്റൽ ഗ്രീൻ നിരത്തിലുള്ള ഈ വസ്ത്രത്തിലുള്ളത്. എനിക്ക് പെയ്സ്റ്റൽ നിറങ്ങൾ വളരെ ഇഷ്ടമാണ്. 30 ഹാൻഡ് വർക്കേഴ്സ് ചേർന്ന് ഒറ്റ ദിവസം കൊണ്ടാണ് ഈ വസ്ത്രം തുന്നിത്തന്നത്. എനിക്ക് മേക്കപ്പ് ചെയ്യാൻ ആളെ ഏർപ്പാടാക്കി തന്നതും ജെസാഷ് ആയിരുന്നു.

 

വസ്ത്രധാരണത്തിൽ എന്റെ ചിന്താഗതികൾ ഒരുപാടു മാറിയിട്ടുണ്ട്. ഞാൻ എന്താണോ അത് അങ്ങനെ തന്നെ കാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് എനിക്കിഷ്ടം. വയർ കുറഞ്ഞും കൈകൾ മെലിഞ്ഞും ഇരുന്നാലേ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ കാണാൻ ഭംഗി ഉണ്ടാകൂ എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ എന്റെ ശരീരം എന്റെ മാത്രം സ്വന്തമാണ്. അത് എത്തരത്തിൽ കാണിക്കണം എന്നുള്ളത് എന്റെ മാത്രം തീരുമാനവും. സാമൂഹിക വിചാരണ ഉണ്ടാകുമെന്നു കരുതി ഇഷ്ടമുള്ള വസ്ത്രം ഞാനിപ്പോൾ ഒഴിവാക്കാറില്ല. എനിക്കു പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിക്കുമ്പോൾ കൂടുതൽ ആത്മവിശ്വാസം തോന്നും’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com