ADVERTISEMENT

ബിക്കിനി ധരിച്ച് പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചതിനെത്തുടർന്ന് സൈബർ ആക്രമണം നേരിടേണ്ടി വന്ന ആമിർ ഖാന്റെ മകൾ ഇറ ഖാന് പിന്തുണയറിയിച്ച് ഗായിക സോന മോഹപത്ര. ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിനു മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമാണെന്നും വിമർശിച്ചവർക്കാണ് സോന സമൂഹമാധ്യമങ്ങളിലൂടെ മറുപടി നൽകിയത്. 

 

‘ഇറയ്ക്ക് 25 വയസ്സായി. സ്വതന്ത്രചിന്താഗതിയുള്ള മുതിര്‍ന്ന് സ്ത്രീയാണ് അവൾ. ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല’, സോന മോഹപത്ര കുറിച്ചു. ഗായികയുടെ പോസ്റ്റ് ചർച്ചയായതോടെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്. 

 

കഴിഞ്ഞ ദിവസമാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രം ഇറ ഖാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മകളുടെ പിറന്നാൾ ആഘോഷത്തിന് ആമിർ ഖാനും മുൻഭാര്യ റീന ദത്തയും ഒത്തുചേർന്നിരുന്നു. കേക്ക് മുറിക്കുമ്പോൾ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ആമിർ–കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com