ADVERTISEMENT

അരയ്ക്കു താഴേയ്ക്കു ചലനശേഷിയില്ലാത്തവർ വീൽചെയറിലിരുന്ന് നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ് സംഘത്തിന്റെ ഗംഭീര പ്രകടനം. ജീവിതത്തിൽ ആദ്യമായി വേദിയിൽ കയറുന്ന പലരുമുണ്ട് ഇക്കൂട്ടത്തിൽ. ചുങ്കത്തറ പാലിയേറ്റീവ് കെയർ ആണ് പ്രത്യേക നൃത്ത പരിപാടി സംഘടിപ്പിച്ചത്.

 

വെള്ളയും കറുപ്പും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഈ കലാകാരന്മാർ വേദിയിൽ അണിനിരന്നത്. പാട്ടിനൊപ്പം താളം പിടിപ്പിച്ചുള്ള ഇവരുടെ പ്രകനം പ്രേക്ഷകരെ അമ്പരപ്പിച്ചു. വേദിയിലും സദസ്സിലുമുള്ളവർ സംഘത്തിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. മൂന്ന് മിനിറ്റിലേറെ ദൈർഘ്യമുള്ള നൃത്ത വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏറെ ആസ്വദിച്ചുള്ള ഈ കലാകാരന്മാരുടെ അവതരണം കാണുമ്പോൾ മനസ്സു നിറയുന്നുവെന്നാണ് ആസ്വാദകപക്ഷം. 

 

പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ‘കടുവ’ എന്ന ചിത്രത്തിലൂടെയാണ് ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന ഗാനം സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തിയത്. സോൾ ഓഫ് ഫോക്സ് എന്ന ബാൻഡിന്റെ നാടൻപാട്ടിന്റെ വരികൾക്കൊപ്പം സന്തോഷ് വർമയുടെ വരികൾ കൂടി ചേർത്താണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് കടുവയുടെ സംഗീതസംവിധായകൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com