ADVERTISEMENT

നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘ഈ തെരുവിലെ പറവകള്‍’ എന്നു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചത്. സുഹൈൽ കോയയുടെ വരികൾക്ക് ബിജിബാൽ ഈണമൊരുക്കി. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

 

ഓണത്തോടനുബന്ധിച്ച് E4 എന്റർടെയ്ൻമെന്റ് ആണ് ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. 

 

എവിഎ. പ്രൊഡക്‌ഷസിന്റെ ബാനറിൽ ഡോക്ടർ എ.വി. അനൂപ് ആണ് ചിത്രത്തിന്റെ നിർമാണം. പി.സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു ഗോപാൽ ആണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. സുഹൈൽ കോയയെ കൂടാതെ കെ.ജയകുമാർ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com