ഓഡിയോ ബൈബിളുമായി ബിനോയ് ചാക്കോ
Mail This Article
ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെ സുപരിചിതനായ ഗായകൻ ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ പുറത്തിറക്കുന്നു. ‘ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ’ നവംബർ 4നു റിലീസ് ചെയ്യും. എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വൈകാതെ ലഭ്യമാകും.
പുതിയ നിയമവും സങ്കീർത്തനവും സദൃശ്യവാക്യങ്ങളുമാണു പൂർത്തിയായിരിക്കുന്നത്. ജനുവരിയിൽ പഴയ നിയമവും ലഭിക്കും. യുട്യൂബിൽ ‘ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ’ എന്ന ചാനലിൽ സൗജന്യമായി കേൾക്കാം. 25 സംഗീതട്യൂണുകളുടെ അകമ്പടിയോടെയാണു വാക്യങ്ങൾ അവതരിപ്പിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻ ‘ബിനോയി ചാക്കോ ഓഡിയോ ബൈബിൾ’ ഫ്രീ ഡൗൺലോഡ് ആണ്.
നവംബർ 4 ശനി വൈകിട്ട് 5ന് അരീപ്പറമ്പ് ക്രിസ്ത്യൻ ബ്രദറൺ ചർച്ചിൽ വച്ചാണ് ഓഡിയോ ബൈബിൾ സമർപ്പണ ചടങ്ങ് നടക്കുക. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. പ്രഫ. ജോയി ജോൺ ചടങ്ങിൽ അധ്യക്ഷനായെത്തും. സിഎസ്ഐ ബിഷപ്പ് ഡോ.മലയിൽ സാബു കോശി ഓഡിയോ ബൈബിൾ യൂട്യൂബ് ചാനൽ പ്രകാശനവും ഗീവർഗീസ് മാർ കൂറിലോസ് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉദ്ഘാടനവും നിർവഹിക്കും.