ADVERTISEMENT

ഗായിക സയനോരയുടെ ഗ്ലാമറസ് ലുക്ക് ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പീകോക്ക് ബ്ലൂ നിറത്തിലുള്ള വൺ ഷോൾഡർ സാറ്റിൻ മിനി ഡ്രെസ്സ് ആണ് ഗായിക ധരിച്ചിരിക്കുന്നത്. ആഭരണങ്ങളൊന്നും തന്നെ അണിഞ്ഞിട്ടില്ല. സംഗീത പരിപാടിക്കായി വേദിയിൽ കയറുന്നതിനു തൊട്ടുമുൻപുള്ള ചിത്രങ്ങളാണിതെന്നു കുറിച്ചുകൊണ്ട് സയനോര തന്നെയാണ് പുത്തൻ ലുക്ക് ആരാധകരുമായി പങ്കുവച്ചത്. ചിത്രങ്ങൾ കോർത്തിണക്കി വിഡിയോ ആയാണ് സയനോര പോസ്റ്റ് ചെയ്തത്. 

sayanoraa-oreeenilaa

സയനോരയുടെ ഗ്ലാമറസ് ചിത്രങ്ങൾ ഇതിനകം ആരാധകര്‍ക്കിടയിൽ ചര്‍ച്ചയായിക്കഴിഞ്ഞു. ഇഷാൻ ദേവ്, അഭയ ഹിരൺമയി, നൈല ഉഷ തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേര്‍ കമന്റുകളുമായി എത്തുന്നുണ്ട്. ഗായികയുടെ ഹെയർ കളറും ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ആയ വിനിയാണ് സയനോരയെ ഒരുക്കിയത്. 

സയനോര ഫിലിപ് Image Credit: Instagram/Sayanora, vini makeup artist
സയനോര ഫിലിപ് Image Credit: Instagram/Sayanora, vini makeup artist

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 2ന് നടന്ന ‘ഒരേ നിലാ’ സംഗീതോത്സവത്തിൽ പങ്കെടുക്കാനാണ് സയനോര ഗ്ലാമർ ലുക്കിൽ എത്തിയത്. ‌നിഷ റോസ്, സുമി എലിസബത്ത് എന്നിവര്‍ നേതൃത്വം നൽകുന്ന റിഥം ഓഫ് ഫ്യൂഷൻ ആണ് പരിപാടി സംഘടിപ്പിച്ചത്. സയനോരയെക്കൂടാതെ മൃദുല വാരിയർ, ഇഷാൻ ദേവ്, നിഖിൽ മാത്യു എന്നിവരും ‘ഒരേ നിലാ’യിൽ പാടാനെത്തിയിരുന്നു. 

English Summary:

Singer Sayanora shares new photos in stylish look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com