ADVERTISEMENT

മുൻഭർത്താവും നടനുമായ ബാലയുടെ ആരോപണങ്ങളോടു ശക്തമായ രീതിയിൽ പ്രതികരിച്ച ഗായിക അമൃത സുരേഷിനെ പിന്തുണച്ചും പ്രശംസിച്ചും ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദർ. സമൂഹമാധ്യമങ്ങളിലൂടെ ബാല നിരന്തരമായി ആരോപണങ്ങൾ പടച്ചുവിടുന്നതിനു മറുപടി വിഡിയോയുമായി കഴിഞ്ഞ ദിവസമാണ് അമൃത രംഗത്തെത്തിയത്. തന്റെ അഭിഭാഷകർക്കൊപ്പമെത്തിയായിരുന്നു അമൃതയുടെ പ്രതികരണം. 

ഇപ്പോൾ അമൃതയുടെ വിഡിയോയ്ക്കു പിന്തുണയുമായാണ് ഗോപി സുന്ദർ എത്തിയത്. ‘അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയർ’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ വിഡിയോ പങ്കിട്ടത്. ഗോപിയുടെ പോസ്റ്റ് അമൃത ലൈക്ക് ചെയ്തിട്ടുണ്ട്. സൈബർ ആക്രമണങ്ങൾ തുടർക്കഥയായതോടെ കമന്റ് ബോക്സ് ഓഫ് ചെയ്ത ശേഷമാണ് ഇപ്പോൾ ഗോപി സുന്ദർ പോസ്റ്റുകൾ പങ്കുവയ്ക്കാറുള്ളത്. 

2022 മേയിലാണ് അമൃതയും ഗോപി സുന്ദറും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ നിരന്തരമായി ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങി. എന്നാൽ ഇടക്കാലത്ത് ഇരുവരുടെയും ചിത്രങ്ങൾ അപ്രത്യക്ഷമായതോടെ അമൃതയും ഗോപി സുന്ദറും വേർപിരഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഒൗദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com