ADVERTISEMENT

ഗായിക സയനോര ഫിലിപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതുചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ഗായികയുടെ പുത്തൻ ലുക്കും വേറിട്ട വസ്ത്രധാരണശൈലിയുമാണ് ശ്രദ്ധിക്കപ്പെട്ടത്. ഓഫ് വൈറ്റ‌്– ഗോൾഡന്‍ കളർ കോംബിനേഷനിലുള്ള സ്ലീവ്‌ലെസ് മിനി ഫ്രോക്കിൽ ഗോൾഡൻ കോയിൻ ബുട്ടി നെറ്റ് ഫാബ്രിക് വച്ചുപിടിപ്പിച്ച വസ്ത്രമാണ് സയനോര ധരിച്ചിരിക്കുന്നത്. ബോഡിഫിറ്റ് മിനി ഫ്രോക്കിൽ ഫ്ലെയർ ആയാണ് നെറ്റ് ഫാബ്രിക് ചേർത്തിരിക്കുന്നത്. 

സയനോരയുടെ വേറിട്ട വസ്ത്രം ഇതിനകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വസ്ത്രത്തിനൊപ്പം ആഭരണങ്ങളൊന്നും സയനോര അണിഞ്ഞിട്ടില്ല. ന്യൂഡ് മേക്കപ്പും ഓപ്പൺ ഹെയര്‍സ്റ്റൈലുമാണ് ചെയ്തിരിക്കുന്നത്. ബ്ലാക്–വാൽനട്ട് ബ്രൗൺ കോംബിനേഷനിലാണ് തലമുടി.

സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ദുബായിലാണ് സയനോരയിപ്പോൾ. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണ് ഗായിക പങ്കുവച്ചത്. ചിത്രങ്ങൾ കണ്ട് നിരവധി പേർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. തത്വ ഡിസൈൻ ആണ് സയനോരയ്ക്കു വേണ്ടി വസ്ത്രമൊരുക്കിയത്. അജീഷ് ലോട്ടസ് ചിത്രങ്ങൾ പകർത്തി.

വസ്ത്രധാരണത്തിൽ വേറിട്ട ലുക്ക് പരീക്ഷിക്കാറുണ്ട് സയനോര. ഗായിക പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ആരാധകരും ഏറെ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സയനോര വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതും പതിവാണ്. അടുത്തിടെ കൊച്ചിയിൽ നടന്ന സംഗീതപരിയിൽ വൺ ഷോൾഡർ മിനി ഫ്രോക്കിൽ സ്റ്റൈലിഷ് ആയി എത്തിയ സയനോരയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com