ADVERTISEMENT

ലൈവ് ടെലിവിഷൻ പരിപാടിക്കിടെ ഹാസ്യതാരത്തിന്റെ മുഖത്തടിച്ച് പാക് ഗായിക ഷസിയ മന്‍സൂര്‍. ‘പബ്ലിക് ഡിമാന്‍ഡ്’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഷസിയ. പരിപാടി നടക്കവെ ഷെറി നന്‍ഹ എന്ന ഹാസ്യതാരത്തിന്റെ അചോരകമായ ചോദ്യം കേട്ട് ഗായിക പ്രകോപിതയായി. ‘നമ്മള്‍ വിവാഹം കഴിച്ചാലുടന്‍ നിന്നെ ഞാന്‍ മൊണ്ടേ കാര്‍ലോയില്‍ നമ്മുടെ മധുവിധു ആഘോഷിക്കാന്‍ കൊണ്ടുപോകും. ഏത് 'ക്ലാസ്' ആണ് വേണ്ടതെന്നു പറയാമോ’ എന്നായിരുന്നു നൻഹയുടെ ചോദ്യം.

Read Also: അണ‍ഞ്ഞിട്ടില്ല, ആളിക്കത്താൻ അവർ വരുന്നു; ബിടിഎസിനെ കാത്ത് ലോകം, മടങ്ങിവരവിന്റെ തീയതികൾ പ്രഖ്യാപിച്ചു

അപ്രതീക്ഷിത ചോദ്യം കേട്ട് നിയന്ത്രണം നഷ്ടമായ ഷസിയ, ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റ് നൻഹയെ പൊതിരെ തല്ലി. നൻഹ മുൻപ് പറഞ്ഞതൊക്കെ താൻ തമാശയായാണ് എടുത്തതെന്നും എന്നാൽ ഇത് അങ്ങനെയല്ലെന്നും ഷസിയ പറഞ്ഞു. സ്ത്രീകളോട് ഇങ്ങനെയാണോ സംസാരിക്കുന്നത്? എന്ത് ധൈര്യത്തിലാണ് ഹണിമൂണിന്റെ കാര്യം പറഞ്ഞതെന്നും ചോദിച്ച് ഷസിയ ക്ഷുഭിതയായി. നന്‍ഹയെ മൂന്നാംകിടക്കാരന്‍ എന്നു വിളിച്ച് പരിഹസിക്കുകയും ചെയ്തു ഷസിയ.

പ്രശ്നം ഗുരുതരമായതോടെ രംഗം ശാന്തമാക്കാൻ ചാനൽ പരിപാടിയുടെ അവതാരകൻ മൊഹ്സീന്‍ അബ്ബാസ് ഹൈദര്‍ ഇടപെടുകയും സ്ക്രിപ്റ്റിൽ ഇല്ലാത്ത കാര്യങ്ങൾ ചോദിക്കരുതെന്നു നൻഹയ്ക്കു താക്കീത് നൽകുകയും ചെയ്തു. ഇനി മേലിൽ ഈ പരിപാടിയിൽ പങ്കെടുക്കാൻ താൻ വരില്ലെന്നറിയിച്ച ഷസിയ മന്‍സൂര്‍ കുപിതയായി വേദിയിൽ നിന്നും ഇറങ്ങിപ്പോയി. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം സത്യമാണോ അതോ മുന്‍കൂട്ടി തയ്യാറാക്കി അവതരിപ്പിച്ചതാണോ എന്നു ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ സത്യാവസ്ഥ എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

English Summary:

Pakistani singer Shazia Manzoor slaps comedian at live show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com