പുത്തൻ പാട്ടുമായി ‘കേപ് ടൗൺ’; ഏറ്റെടുത്ത് പ്രേക്ഷകർ
Mail This Article
×
‘കേപ് ടൗൺ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘നല്ല തോഴൻ’ എന്നാരംഭിക്കുന്ന പാട്ടിന് ശ്യാം ഏനാത്ത് ആണ് വരികൾ കുറിച്ചത്. ദിലീപ് ബാബു ഈണമൊരുക്കിയ ഗാനം നവീൻ മാധവ് ആലപിച്ചു. മനോരമ മ്യൂസിക് പുറത്തിറക്കിയ ഗാനം ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
ലക്ഷക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സായ ഒരു തടാകം ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുമ്പോൾ അത് സംരക്ഷിക്കാൻ എന്ന വ്യാജേന നടക്കുന്ന അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ഒരുകൂട്ടും ചെറുപ്പക്കാരുടെ കഥ പറയുകയാണ് ചിത്രം. 8 വർഷം കൊണ്ട് പൂർത്തിയാക്കിയ ‘കേപ് ടൗൺ’ റിലീസിനു തയാറെടുക്കുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
English Summary:
Nalla Thozhan song from the movie Cape Town
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.