തിരക്കിലായിരുന്നിട്ടും ബ്ലെസി വിളിച്ചപ്പോൾ ഞാൻ യെസ് പറഞ്ഞു, അദ്ദേഹം ഏറെ പ്രചോദനം പകരുന്നു: എ.ആർ.റഹ്മാൻ
Mail This Article
സംവിധായകന്‍ ബ്ലെസിയെ കണ്ട് താന്‍ പ്രചോദിതനായെന്ന് സംഗീതസംവിധായകന്‍ എ.ആര്‍.റഹ്‌മാന്‍. ബ്ലെസിക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ സിനിമ സെറ്റില്‍ വച്ച് നടൻ പൃഥ്വിരാജുമായി നടത്തിയ അഭിമുഖത്തിലാണ് റഹ്മാൻ ബ്ലെസിയെക്കുറിച്ചു വാചാലനായത്. 2022ല്‍ നടത്തിയ അഭിമുഖം ഇപ്പോഴാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്.
Read Also: പ്രതീക്ഷയുടെ വെളിച്ചമാകുന്ന ‘ഹോപ്’; ഈണമൊരുക്കി, പാടി അഭിനയിച്ച് റഹ്മാൻ, യൂട്യൂബിൽ തരംഗം
ബ്ലെസിയുടെ 14 വര്‍ഷത്തെ തയ്യാറെടുപ്പുകളും പ്രവര്‍ത്തനങ്ങളും ഈ ഒരൊറ്റ സിനിമ മികച്ചതാക്കി മാറ്റാന്‍ വേണ്ടിയായിരുന്നു. നാം ചെയ്യുന്ന കാര്യത്തോട് വേണ്ട പ്രതിബദ്ധത എന്താണെന്ന് അദ്ദേഹത്തില്‍ നിന്നാണു മനസ്സിലാക്കിയത്. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആളാണ് ബ്ലെസി– എ.ആർ.റഹ്മാൻ അഭിപ്രായപ്പെട്ടു.
ആടുജീവിതത്തിന്റെ ചിത്രീകരണ സമയത്ത് ജോര്‍ദാനില്‍ എത്തിയ റഹ്‌മാന്‍, ചിത്രീകരണ സ്ഥലവും നജീബിന്റെ താമസസ്ഥലമായി ഒരുക്കിയ ഇടങ്ങളുമെല്ലാം സന്ദര്‍ശിച്ചിരുന്നു. ആടുജീവിതത്തിലേക്ക് എത്താനുള്ള സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കവെയാണ് അദ്ദേഹം ബ്ലെസിയെക്കുറിച്ചു തുറന്നുപറഞ്ഞത്. പലവിധ ജോലികളുമായി തിരക്കിലായിരുന്നെങ്കിലും ബ്ലെസി വിളിച്ചപ്പോൾ യെസ് പറയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയൊരുങ്ങുന്നതാണ് അതേപേരിലുള്ള സിനിമ. അമല പോളും പൃഥ്വിരാജും നായികാനായകന്മാരായി എത്തുന്നു. ജിമ്മി ജീന്‍ ലൂയിസ്, റിക്ക് അബി, താലിബ് അല്‍ ബലൂഷി, കെ.ആര്‍.ഗോകുല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മാർച്ച് 28നാണ് ‘ആടുജീവിതം’ റിലീസ്.