ADVERTISEMENT

നടി അമല പോൾ ആലപിച്ച ‘എന്റെ പിന്നിലെ രൂപം’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ലെവൽ ക്രോസ് എന്ന ചിത്രത്തിനു വേണ്ടിയാണ് അമല പിന്നണി പാടിയത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ടിന് വിശാൽ ചന്ദ്രശേഖർ ഈണമൊരുക്കി. ഇതിനകം ശ്രദ്ധേയമായ പാട്ട് മില്യനടുത്ത് പ്രേക്ഷകരെ നേടി. നിരവധി പേരാണ് അമല പോളിന്റെ ആലാപനശൈലിയെ പ്രശംസിക്കുന്നത്. 

‘എന്റെ പിന്നിലെ രൂപം ഒരു ഭീതിയായ പടരും

ഏതു കോണിലുമെന്നെ നിഴലായ് പിന്തുടരെ

കൂരിരുൾ കിനാവ് പോലെ എന്റെ കാഴ്ച മറയവെ

ചോര തൻ വിടാത്ത ഗന്ധം ഇന്നാ കാറ്റിൽ കലരവെ...’

ആസിഫ് അലി, ഷറഫുദ്ദീൻ, അമല പോൾ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ലെവൽ ക്രോസ്’. ജീത്തു ജോസഫിന്റെ സംവിധാന സഹായി അർഫാസ് അയൂബ് സംവിധാനം ചെയ്യുന്നു. നടന്‍ ആദം അയൂബിന്റെ മകനാണ് അർഫാസ്. അർഫാസിന്റെ ആദ്യ സിനിമയായ ‘ലെവെൽ ക്രോസി’ൽ ഞെട്ടിക്കുന്ന മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു. രമേശ്‌ പിള്ളയാണ് ചിത്രം നിർമിക്കുന്നത്. 

English Summary:

Ente Pinnile Roopam song from the movie Level Cross

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com