സിതാരയുടെ സ്വരഭംഗിയിൽ ‘ചിറകൊടിഞ്ഞ ശലഭമായ്’; ശ്രദ്ധേയമായി ഗാനം
Mail This Article
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘മത്ത്’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. ‘ചിറകൊടിഞ്ഞ ശലഭമായ്’ എന്നു തുടങ്ങുന്ന ഗാനം നടി മഞ്ജു വാരിയർ ആണ് ഔദ്യോഗിക പേജിലൂടെ റിലീസ് ചെയ്തത്. സിതാര കൃഷ്ണകുമാർ ഗാനം ആലപിച്ചിരിക്കുന്നു. അജി മുത്തത്തിൽ ആണ് പാട്ടിനു വരികൾ കുറിച്ചത്. റൈഷ് മെർലിൻ ഈണമൊരുക്കി. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
‘ചിറകൊടിഞ്ഞ ശലഭമായ്
ചിതറിവീണ സ്വപ്നമേ
ഇരുൾനിറഞ്ഞ മിഴിയുമായി
ഇനിയുമെത്ര വഴികളിൽ കനലുമായ്...’
ടിനിടോം, സന്തോഷ് കീഴാറ്റൂർ, ഹരി ഗോവിന്ദ്സഞ്ജയ്, ഐഷ്വിക, ബാബു അന്നൂർ, അശ്വിൻ, ഫൈസൽ, യാര, സൽമാൻ, ജസ്‌ലിൻ, തൻവി, അപർണ, ജീവ, അർച്ചന എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘മത്ത്’. സിബി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: മെൻഡോസ് ആന്റണി. സൈക്കോ ക്രൈം ഡ്രാമ ശ്രേണിയിൽ ഉൾപ്പെടുന്ന ‘മത്ത്’ ജൂൺ 21ന് പ്രദർശനത്തിനെത്തും.