ADVERTISEMENT

ജീവിതപങ്കാളി പ്രേമിനൊപ്പം തകർപ്പൻ നൃത്തവുമായി നടി സ്വാസിക വിജയ്. പുഷ്പ 2നു വേണ്ടി ദേവി ശ്രീപ്രസാദ് ഈണമൊരുക്കിയ സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. സ്വാസികയുടെ ചുവടുകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് പ്രേമും നൃത്തം ചെയ്തുകൊണ്ട് സ്വാസികയ്ക്കൊപ്പം ചേരുന്നു. 

സ്വാസികയുടെയും പ്രേമിന്റെയും നൃത്ത വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേര്‍ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. അസർബൈജാനിൽ അവധിയാഘോഷത്തിലാണ് സ്വാസികയും പ്രേമും. യാത്രാ വിശേഷങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു. 

ഈ വർഷം ജനുവരിയിലാണ് സ്വാസികയും പ്രേം ജേക്കബും വിവാഹിതരായത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബീച്ചിൽ വച്ചു നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. പിന്നാലെ നടത്തിയ വിവാഹവിരുന്നിൽ സിനിമാ–സീരിയൽ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. സീരിയൽ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും കണ്ടുമുട്ടുന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലേക്കെത്തുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു.

English Summary:

Swasika Vijay dancing with life partner Prem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com