ADVERTISEMENT

പോയ കാലത്തെ പ്രണയകാഴ്ചകളുമായി ചെമ്പകം മ്യൂസിക് ആൽബം. സിനിമാ സീരിയൽ താരമായ വിഷ്ണു ആർ കുറുപ്പ് നായകനായ മ്യൂസിക് ആൽബം ഓറഞ്ച് മീഡിയ ആണ് പുറത്തിറക്കിയിരിക്കുന്നത്. ആതിര കൃഷ്ണയാണ് നായിക. 

സഞ്ജീവ് പനമംഗലത്തിന്റെ വരികൾക്ക് വിശ്വകുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനം ബിനു ആന്റണി. വയലും ക്ഷേത്രവും മഴയും പശ്ചാത്തലമാകുന്ന നാട്ടിൻപുറ കാഴ്ചയിലേക്കാണ് ഈ മ്യൂസിക് ആൽബം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. പ്രണയവും വിരഹവും പ്രമേയമാകുന്ന ഗാനം മൊബൈൽ ഫോണുകൾ സജീവമല്ലാത്ത പഴയ കാലത്തെ വരച്ചിടുന്നു. 

മ്യൂസിക് ആൽബത്തിന്റെ ക്യാമറ ജിബിൻ തോമസും എഡിറ്റ് എം.മനുവും നിർവഹിച്ചിരിക്കുന്നു. 'ഇങ്ങനെ ഒരു പ്രണയം നിങ്ങൾ ഒരിക്കലും കണ്ടു കാണില്ല' എന്ന ടാഗ് ലൈനോടെയാണ് അണിയറപ്രവർത്തകർ ഈ മ്യൂസിക് ആൽബം അവതരിപ്പിച്ചിരിക്കുന്നത്. 

English Summary:

New Malayalam music album Chembakam released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com